ചാരുംമൂട്: ഭാര്യയെയും രണ്ടു മക്കളേയും കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി. ഒരു മാസത്തെ അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കിട്ടിയില്ലെന്നു പോലീസ്.
നൂറനാട് തത്തംമുന്ന മംഗലത്ത് അജയന് ആചാരിയാണ് ഭാര്യ മനോചിത്ര(34), മക്കള്‍ ആദിത്യ (9), അഭിജിത്ത്(6) എന്നിവരെ കാണാനില്ലെന്നു കാട്ടി നൂറനാട് പോലീസ് സബ്ഇന്‍സ്പെക്ടര്‍ക്ക് കഴിഞ്ഞമാസം പതിമൂന്നാം തീയതി പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനു പ്രത്യേക സംഘത്തിനെ ചുമതലപ്പെടുത്തുകയും ഒരു മാസം കൊണ്ട് പല സ്ഥലങ്ങളിലായി അന്വേഷണം നടത്തിയതായും പോലീസ് അറിയിച്ചു.
നവംബര്‍ മാസം പതിമൂന്നാം തീയതി രാവിലെ മാവേലിക്കര അറുനൂറ്റിമംഗലത്തുള്ള ഡാന്‍സ് ക്ലാസില്‍ മക്കളെ വിടാന്‍ പോകുകയാണെന്നു പറഞ്ഞാണ് ഇവര്‍ നൂറനാട്ടില്‍ നിന്നും പോയത്.
അറുനൂറ്റിമംഗലം മനുഭവനത്തില്‍ മനോഹരന് ആചാരിയുടെ മകളാണ് കാണാതായ മനോചിത്ര. നൂറനാട് പടനിലം എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ആദിത്യനും അഭിജിത്തും. ഇവരെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവര്‍ നൂറനാട് പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: