ചേര്‍ത്തല: കോടതി ഉത്തരവ് ലംഘിച്ചതായി പരാതി, നഗരസഭാ ചെയര്‍മാനെതിരെ നടപടി എടുക്കണമെന്ന് ബിജെപി. പൊതു സ്ഥലങ്ങളില്‍ യോഗം നടത്തരുതെന്ന ഹൈക്കോടതി ഉത്തരവാണ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ലംഘിച്ചത്. നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാരസ്ഥാപനത്തിനു മുന്നിലായിരുന്നു യോഗം.
വ്യാപാര സമുച്ചയത്തിന് പരിസരത്തു യോഗങ്ങള്‍ നിരോധിച്ചുള്ള നഗരസഭയുടെ മുന്നറിയിപ്പ് ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കോടതി അലക്ഷ്യത്തിന് ചെയര്മാനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വേലിതന്നെ വിളവ് തിന്നുന്ന രീതി വെച്ചുപൊറുപ്പിക്കില്ല. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. അരുണ്‍ കെ. പണിക്കര്‍, എം.എസ്. ഗോപാലകൃഷ്ണന്‍, ഡി, ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു.
















