ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തി ആശങ്ക പരത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജയലളിതയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കു സൗഖ്യം നേര്‍ന്ന് രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജി. ജയലളിതയുടെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നു. അവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രണാബ് മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു.
രാഷ്‌ട്രപതിക്ക് പുറമെ കേന്ദ്ര-സംസ്ഥാന നേതാക്കളും ജയലളിതയ്‌ക്കു സൗഖ്യം നേർന്നു. ഡിഎംകെ നേതാവ് കരുണാനിധി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി നേതാക്കള്‍ ജയലളിത സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് സന്ദേശങ്ങളയച്ചു.
അതിനിടെ സംസ്ഥാന അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കി. ഒന്‍പത് കമ്പനി കേന്ദ്രസേനയാണ് ചെന്നൈയിലേക്ക് എത്തിയത്. നാഗര്‍കോവില്‍ ഭാഗത്തെ പെട്രോള്‍ പമ്പുകള്‍ പോലീസ് അടപ്പിച്ചു. കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുകള്‍ പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് തിരിച്ചുവിളിച്ചിട്ടുണ്ട്. ശബരിമലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ കര്‍ണാടക ആര്‍ടിസി ബസിന് നേരെ കല്ലേറ് നടന്നു. ഇതിനെത്തുടര്‍ന്ന് കര്‍ണാടകയും തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
Distressed to hear about CM Jayalalithaa suffering a cardiac arrest, my prayers for her speedy recovery #PresidentMukherjee
— President Mukherjee (@POI13) December 4, 2016
















