മാടായി: വര്‍ണങ്ങളും വരകളും ക്യാന്‍വാസില്‍ നിറച്ച് വരയുടെ ലോകത്ത് ഒട്ടിനിന്ന് വര്‍ണച്ചിറകിലേറി ഇരുന്നൂറോളം കുരുന്നുകള്‍ പങ്കെടുത്ത കണ്ണൂര്‍, കാസര്‍കോട് ജില്ലാതല ചിത്രോത്സവം നവ്യാനുഭവമായി. മലബാര്‍ മേഖല അണ്‍ എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാടായിപ്പാറ എസ്.എന്‍ കിംഗ് വുഡ് സ്‌കൂളില്‍ സംഘടിപ്പിച്ച ചിത്രോത്സവം പരിപാടിയിലാണ് നിരവധി കുട്ടികള്‍ വരയുടെ വിസ്മയം തീര്‍ത്തത്. പ്രശസ്ത ചിത്രകാരനും ശില്പിയുമായ കെ.കെ.ആര്‍ വേങ്ങര ഉദ്ഘാടനം ചെയ്തു. റിട്ട.എ.ഇ.ഒ.കെ.വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ട്രഷറര്‍ എം.കെ.രാജീവന്‍, സി.ഭാസ്‌ക്കരന്‍, എന്‍. സ്റ്റാന്‍ലി, എ.എം റീമ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനത്തില്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഉദിനൂര്‍ സുകുമാരന്‍ സമ്മാനദാനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് പി.പി.കരുണാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.ഗോപാലന്‍ സ്വാഗതം പറഞ്ഞു.
















