തലശ്ശേരി: തലശ്ശേരി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലാ ജൂനിയര്‍ ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയരക്ടര്‍ ഡോ.സതീഷ് ബാല ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡണ്ട് സി.മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡോ.എ.ജെ.ജോസ്, കുമാര്‍ ഭട്ട്, രവീന്ദ്രനാഥ് പൈ, മന്‍സൂര്‍, ചെസ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.വി.ബാലറാം എന്നിവര്‍ സംസാരിച്ചു. സുഹാസ് വേലാണ്ടി സ്വാഗതവും സെക്രട്ടറി ടി.വി.രാജന്‍ നന്ദിയും പറഞ്ഞു.
















