Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹാര്‍ട്ട് ഓഫ് ഏഷ്യയില്‍ ഒറ്റപ്പെട്ട് പാക്കിസ്ഥാന്‍; ഭീകരതക്കെതിരെ സംയുക്ത പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 10:56 pm IST
in India

ന്യൂദല്‍ഹി: പാക്ക് ആസ്ഥാനമായ ഭീകര സംഘടനകളെ പരാമര്‍ശിച്ച്, ഭീകരത മുഖ്യ ഭീഷണിയെന്നും സംയുക്ത പോരാട്ടം അനിവാര്യമെന്നും അമൃത്സറില്‍ നടന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പ്രമേയം. പാക്ക് ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും പിന്തുണയുള്ള ലക്ഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളെ പരാമര്‍ശിച്ച പ്രമേയത്തിലൂടെ സമ്മേളനം പാക്കിസ്ഥാന് വ്യക്തമായ സന്ദേശം നല്‍കി.

അല്‍ഖ്വയ്ദ, ഐഎസ്, ഹഖാനി ഭീകര ശൃംഘല എന്നിവയും പ്രമേയത്തില്‍ പരാമര്‍ശിക്കപ്പെട്ടു. ആദ്യമായാണ് ഭീകരസംഘടനകളുടെ പേരെടുത്ത് പറഞ്ഞ് പ്രമേയം പാസാക്കുന്നത്. ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരമാണ് പ്രമേയം. വിദേശകാര്യ മന്ത്രിമാരുള്‍പ്പെടെ 45 രാജ്യങ്ങളിലെ പ്രതിനിധികള്‍ സംബന്ധിച്ച ആറാമത്തെ സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു.

അഫ്ഗാനില്‍ സമാധാനവും വികസനവും ഉറപ്പാക്കുന്നതില്‍ ഹാര്‍ട്ട് ഓഫ് ഏഷ്യ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാന്‍ ഭീകരതയുടെ ഇരയാണ്. അടുത്തിടെ അക്രമം വര്‍ദ്ധിച്ചിട്ടുണ്ട്. ഭീകരത സമാധാനത്തിനും സുരക്ഷക്കും വലിയ ഭീഷണിയാണ്. എല്ലാത്തരം ഭീകരതയും അതിന് പിന്തുണയും അഭയവും നല്‍കുന്നതും ഇല്ലാതാക്കണം. ഭീകരശൃംഖലകളിലേക്ക് യുവാക്കള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത് തടയണം. സമൂഹം തീവ്രവാദവത്കരിക്കപ്പെടുന്നതിനെതിരെ കൂട്ടായ പരിശ്രമം വേണം.

മയക്കുമരുന്ന് ശൃംഖലകളിലൂടെ ഭീകരര്‍ സാമ്പത്തികം സമാഹരിക്കുന്നത് പ്രതിരോധിക്കണം. ഇതിന് ഹാര്‍ട്ട് ഓഫ് ഏഷ്യ രാജ്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണം ശക്തിപ്പെടുത്തും.

ആഗോള ഭീകരതയും അഫ്ഗാനിസ്ഥാനിലെ സമാധാനവും വികസനവുമായിരുന്നു സമ്മേളനത്തിലെ പ്രധാന ചര്‍ച്ച. ഇന്ത്യയും അഫ്ഗാനും വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് വ്യോമ ഇടനാഴി ഉടന്‍ യാഥാര്‍ത്ഥ്യമാക്കാനും മോദിയും ഘനിയും നടന്ന കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇത് ഇന്ത്യക്ക് അഫ്ഗാനില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കും. തങ്ങളുടെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വ്യോമ ഇടനാഴിയെ എതിര്‍ക്കുന്നുണ്ട്. ഭീകരതക്കെതിരെ ഇരുരാജ്യങ്ങളും ശക്തമായി നീങ്ങാനും ധാരണയായി.

സമ്മേളനത്തില്‍ ബന്ധം അരക്കിട്ടുറപ്പിച്ച ഇന്ത്യയും അഫ്ഗാനും പാക്കിസ്ഥാനെതിരെ കൈകോര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡണ്ട് അഷ്‌റഫ് ഘനിയും പാക്ക് ഭീകരതക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ സാക്ഷിയാക്കിയായിരുന്നു വിമര്‍ശനം. ഭീകരതയെ പിന്തുണക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് മോദി ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ പിന്തുണച്ചില്ലെങ്കില്‍ താലിബാന് ഒരു മാസം പോലും പ്രവര്‍ത്തിക്കാനാകില്ലെന്ന് ഘനി ചൂണ്ടിക്കാട്ടി.

ഭീകരതക്ക് ഏതെങ്കിലും ഒരു രാജ്യത്തെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു അസീസിന്റെ പ്രതികരണം. ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം സംഘര്‍ഷത്തിലുള്ള പശ്ചാത്തലത്തിലാണ് അസീസ് സമ്മേളനത്തിനെത്തിയത്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയ്യാറായില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി അസീസ് കൂടിക്കാഴ്ച നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.