Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ – ഖത്തര്‍ ബന്ധം ശക്തമാക്കാന്‍ സംയുക്ത ബിസിനസ് കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 08:16 pm IST
in India

ന്യൂദല്‍ഹി: ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ് അല്‍താനിയുടെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് രൂപീകരിച്ച സംയുക്ത ബിസിനസ് കൗണ്‍സില്‍ ഇന്ത്യ ഖത്തര്‍ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായകമാകുമെന്നു വിലയിരുത്തല്‍. ഇന്ത്യന്‍ ഖത്തറി വ്യവസായ സമൂഹത്തിനായി ദല്‍ഹിയിലെ ഖത്തര്‍ സ്ഥാനപതി കാര്യാലയം നല്‍കിയ വിരുന്നു സല്‍ക്കാരത്തിലാണ് ബിസിനസ് കൗണ്‍സില്‍ രൂപീകരിച്ചതായി ഖത്തര്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഖത്തറിലെ വികസന പദ്ധതികളിലും വ്യാപാരമേഖലയിലും സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്നും ഇതിനായി കൂടുതല്‍ വിദേശ മൂലധനം ആകര്‍ഷിക്കുമെന്നും ശൈഖ് അബ്ദുല്ല പറഞ്ഞു. വികസന, സാമ്പത്തിക, വ്യാപാര മേഖലകളില്‍ ഖത്തറും ഇന്ത്യയും തമ്മില്‍ സുദൃഢമായ ബന്ധമാണ് നിലനില്‍ക്കുന്നത്.

ഖത്തര്‍ – ഇന്ത്യ വ്യാപാരബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതില്‍ അമീര്‍ ശൈഖ്തമീം ബിന്‍ ഹമദ് അല്‍താനി പ്രത്യേകശ്രദ്ധ നല്‍കുന്നുണ്ട്. ഇതിന്റെ ഫലമായി പൊതുസ്വകാര്യമേഖലകളില്‍ ഇന്ത്യ-ഖത്തര്‍ വ്യാപാര പങ്കാളിത്തം വര്‍ധിച്ചതായും ശൈഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി.

വിദേശകാര്യ ജോയന്റ് സെക്രട്ടറി മൃദുല്‍കുമാര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒ. അക്ബര്‍ അല്‍ബേക്കര്‍, ദോഹ ബാങ്ക് സി.ഇ.ഒ. ഡോ. ആര്‍. സീതാരാമന്‍, മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍റുമൈഹി, സി.ഐ.ഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി, ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്‍, ഇന്ത്യയിലെ ഖത്തര്‍ സ്ഥാനപതി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വാണിജ്യമേഖലയില്‍ വളരെ ഉദാരമായ നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം കൂടുതല്‍ നിക്ഷേപം ഇന്ത്യയിലെ വിവിധ മേഖലകളില്‍ എത്താന്‍ സഹായിക്കുമെന്ന് എം.എ. യൂസഫലി ചടങ്ങിനെ അഭിസംബോധന ചെയ്യവേ പറഞ്ഞു. ഇതോടൊപ്പം ഖത്തറിന്റെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ വ്യവസായ സമൂഹത്തിന് വളരെ അനുകൂലമായ അന്തരീക്ഷമാണ് അവിടെ നിലനില്‍ക്കുന്നത്. ഖത്തര്‍ ഭരണകൂടം മികച്ച പിന്തുണയാണ് വ്യവസായ വാണിജ്യസമൂഹത്തിന് നല്‍കുന്നത്. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോടുകൂടി ഖത്തര്‍ എയര്‍വേയ്‌സ് ദോഹയില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഖത്തര്‍ എയര്‍വേസിനോട് അപേക്ഷിച്ചിട്ടുണ്ട്. അതോടൊപ്പം കരിപ്പൂരില്‍നിന്ന് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനാവശ്യമായ നടപടികളും ആരംഭിക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.