മാഹി: കഴിഞ്ഞദിവസം അന്തരിച്ച പുതുച്ചേരി നിയമസഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എ.വി.ശ്രീധരന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. വെളളിയാഴ്ച രാവിലെ ഹൃദയാഘാതം മൂലം അന്തരിച്ച ഇദ്ദേഹത്തിന്റെ ഭൗതികദേഹം ചാലക്കരയിലെ അടുവാട്ട് വീട്ടില്‍ നിന്നും വിലാപയാത്രയായി മാഹി മുനിസിപ്പാലിറ്റി അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. 11 മണിയോടെ ചാലക്കരയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. സംസ്‌കാരച്ചടങ്ങുകളില്‍ നിരവധി ജനങ്ങള്‍ പങ്കെടുത്തു.
















