കണ്ണൂര്‍: കൃഷ്ണാ ജ്വല്‍സിന്റെ നേതൃത്വത്തില്‍ പള്ളിയാംമൂലയിലുള്ള ശിവോഹം സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് എജുക്കേഷനില്‍ സൗജന്യ ലാന്‍ഡ്‌സ്‌കേപ്പ് സ്‌കെച്ചിംഗ് ശില്പശാല നടത്തി. സീനിയര്‍ ഫാക്കല്‍റ്റി പ്രദീപ് വിരിപ്പില്‍ ക്‌ളാസ്സെടുത്തു. ശില്പശാലയില്‍ വരച്ചെടുത്ത ഡിസൈനുകള്‍ ഡിജിറ്റിലൈസ് ചെയ്ത് ത്രി ഡിയിലേക്ക് മാറ്റിയത് ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് നവ്യാനുഭവമായി. ആര്‍ക്കിടെക്ചര്‍, ഫൈനാര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍, ഡിസൈനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















