മലയിന്‍കീഴ്: ജനങ്ങളുടെ സഹകരണത്തോടെ സമൂഹത്തിലെ അഴിമതിയെ ശക്തമായി പ്രതിരോധിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. നൂറൂവര്‍ഷം പിന്നിട്ട മലയിന്‍കീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയില്‍ സംഘടിപ്പിച്ച അഴിമതിക്കെതിരെയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട സേവനങ്ങള്‍ മനപൂര്‍വ്വം വൈകിപ്പിക്കുക തുടങ്ങിയ സമൂഹത്തില്‍ സാധാരണ കാണുന്ന അഴിമതിക്കെതിരെ കൂട്ടായും ഒറ്റയ്‌ക്കും പ്രതിരോധിക്കണമെന്ന് ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കെതിരെ ഗ്രാമീണ ഗ്രന്ഥശാലകള്‍ കേന്ദ്രകരിച്ചു വിജിലന്‍സ് നടത്തുന്ന സെമിനാറിന്റെ ഭാഗമായാണ് മലയിന്‍കീഴും ക്ലാസ് സംഘടിപ്പിച്ചത്. ഗ്രന്ഥശാല കൗണ്‍സില്‍ കാട്ടാക്കട താലൂക്ക് സെക്രട്ടറി കെ. വാസുദേവന്‍, പ്രസിഡന്റ് സുകുമാരന്‍ നായര്‍, സെക്രട്ടറി വി. ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
















