മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി കല്‍പ്പറ്റ ശ്രീമാരിയമ്മന്‍ ദേവീ ക്ഷേത്രാങ്കണത്തില്‍
നടത്തിയ വിശേഷാല്‍ വിളക്ക് പൂജ
കല്‍പ്പറ്റ : കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവി ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രം മേല്‍ ശാന്തി ശിവദാസ് അയ്യര്‍ ഗുരുസ്വാമിമാരായ വിജയന്‍ പൂജാരി, മഹാലിംഗം എന്നിവരുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ വിളക്കു പൂജയും സര്‍വൈശ്വര്യ പൂജയും നടത്തി. പൂജാ ചടങ്ങുകളില്‍ വ്രതമെടുത്തെത്തിയ നൂറുകണക്കിന് വനിതകളും കന്നി സ്വാമിമാരും പങ്കെടുത്തു. പൂജകള്‍ക്ക് ശേഷം മാരിയമ്മന്‍ ദേവി ഭജനസംഘത്തിന്റെ ഭജനയും പ്രസാദ വിതരണവും നടത്തി.
ചടങ്ങുകള്‍ക്ക് കെ.രാജന്‍, വി.മോഹനന്‍, ഗിരീഷ് കല്‍പ്പറ്റ, എ.സി.അശോക്കുമാര്‍, വി.കെ.ബിജു, കെ.ഡി. രാജന്‍, സനില്‍കുമാര്‍, ബാലമുരുകന്‍, ടി.മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















