ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ ആനന്ദേശ്വരം, കൈനകരി പഞ്ചായത്തിലെ ചെറുകാലികായല്‍ എന്നീ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ജനുവരി നാലിനു നടക്കും. രണ്ടും സ്ത്രീ സംവരണ വാര്‍ഡുകളാണ്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനവും വരണാധികാരിയുടെ നോട്ടീസ് പരസ്യപ്പെടുത്തലും ഡിസംബര്‍ ഏഴിനു നടക്കും.
ഡിസംബര്‍ 14 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോ 15നു നടക്കും. 17 വരെ പത്രിക പിന്‍വലിക്കാം. വോട്ടെടുപ്പ് ജനുവരി നാലിന് രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ്. ജനുവരി അഞ്ചിന് രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. ഫെബ്രുവരി മൂന്നിനകം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കണം. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ കൂടിയ യോഗത്തില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ആര്‍. സുകു അദ്ധ്യക്ഷത വഹിച്ചു.
















