മട്ടന്നൂര്‍: ആദായ നികുതി, ടിഡിഎസ് ഇ ഫയലിങ്ങുമായി ബന്ധപ്പെട്ട് മട്ടന്നൂര്‍ അഡീഷനല്‍ ജില്ലാ ട്രഷറിയും മട്ടന്നൂര്‍ സബ് ട്രഷറിയും ചേര്‍ന്ന് ഡ്രോയിങ് ആന്‍ഡ് ഡിസ്ബേഴ്സിങ് ഓഫിസര്‍മാര്‍ക്ക് അഞ്ചിനു മട്ടന്നൂര്‍ ഗവ. യുപി സ്കൂളില്‍ ശില്‍പ്പശാല നടത്തും. മട്ടന്നൂര്‍ ജില്ലാ ട്രഷറിക്കു കീഴിലുള്ള ഡിഡിഒമാര്‍ക്ക് രാവിലെ 10 മുതല്‍ ഒരു മണി വരെയും മട്ടന്നൂര്‍ സബ്ട്രഷറിയുടെ കീഴിലുള്ളവര്‍ക്ക് രണ്ടു മുതല്‍ അഞ്ചു വരെയുമാണ് പരിശീലനം. ഓരോ ഓഫിസില്‍ നിന്നും ഡിഡിഒയും ബന്ധപ്പെട്ട ക്ലാര്‍ക്കും പങ്കെടുക്കണമെന്ന് ജില്ലാ ട്രഷറി ഓഫിസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: