Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പെരുമണ്ണ് ദുരന്തത്തിന് നാളെ എട്ടു വയസ്സ് പിഞ്ചോമനകള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് നീതി ഇപ്പോഴും അകലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2016, 12:07 am IST
in Kannur

സ്വന്തം ലേഖകന്‍

ഇരിക്കൂര്‍: സ്‌ക്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ മേല്‍ ഓടി കൊണ്ടിരിക്കുകയായിരുന്ന ജീപ്പ് പാഞ്ഞുകയറി സഹപാഠികളായ പത്ത് കുരുന്നുകള്‍ മരണപ്പെട്ട സംഭവത്തിന് നാളെ എട്ട് വയസ്സ്. 2008 ഡിസംബര്‍ 4ന് വൈകുന്നേരം 4 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ആറു വര്‍ഷം പിന്നിടുമ്പോഴും മരിച്ച പിഞ്ചോമനകളുടെ മാതാപിതാക്കള്‍ നീതിക്കു വേണ്ടിയുളള കാത്തിരിപ്പു തുടരുകയാണ്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അപകടവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിചാരണയ്‌ക്ക് പോലും എടുത്തില്ല. ഇരിക്കൂര്‍ പെരുമണ്ണ് നാരായണ വിലാസം സ്‌കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് അതിവേഗത്തില്‍ നിയന്ത്രണം വിട്ടുവന്ന ജീപ്പിടിച്ച് മരിച്ചത്.

പെരുമണ്ണിലെ കുമ്പത്തി ഹൗസില്‍ രമേശ് ബാബു-റീജ ദമ്പതികളുടെ മക്കളായ അഖിന, അനുശ്രീ, കൃഷ്ണാലയത്തില്‍ കുട്ടന്‍-സുഗന്ധി ദമ്പതികളുടെ മകള്‍ നന്ദന, ഇബ്രാഹിം-സറീന ദമ്പതികളുടെ മകള്‍ റിംഷാന, രാമപുരം വീട്ടില്‍ രാമകൃഷ്ണന്‍-രജനി ദമ്പതികളുടെ മകള്‍ മിഥുന, ബാറുകുന്നുമ്മല്‍ ഹൗസില്‍ വിജയന്‍-ശാലിനി ദമ്പതികളുടെ മകന്‍ വൈഷ്ണവ്, മോഹനന്‍-സരസ്വതി ദമ്പതികളുടെ മകള്‍ സോന, കുമ്പത്തി ഹൗസില്‍ നാരായണന്‍-ഇന്ദിര ദമ്പതികളുടെ മകള്‍ കാവ്യ, ചിറ്റയില്‍ ഹൗസില്‍ സുരേന്ദ്രന്‍-ഷീബ ദമ്പതികളുടെ മകള്‍ സാന്ദ്ര എന്നിവരായിരുന്നു അപകടത്തിനിരയായത്. അപകടത്തില്‍ 11 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതില്‍ പല വിദ്യാര്‍ത്ഥികളും ഇന്നും അപകടത്തിലേറ്റ പരിക്കിന്റെ ദുരിതം പേറി ജീവിക്കുന്നുണ്ട്.

ദുരന്തത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നാളെ രാവിലെ 9.30 ന് ഇരിക്കൂര്‍ പെരുമണ്ണിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും സ്‌ക്കൂളില്‍ അനുസ്മരണ പരിപാടിയും നടക്കും.നാട്ടുകാരും വിവിധ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിക്കും.

കുരുന്നുകളുടെ ഓര്‍മ്മക്കായി വിദ്യാര്‍ത്ഥികളുടെ മൃതദേഹം സംസ്‌ക്കരിച്ച ഇരിക്കൂര്‍ പെരുമണ്ണില്‍ സ്മൃതി മണ്ഡപം നിര്‍മ്മിച്ചിട്ടുണ്ട് . 10 പിഞ്ചു വിദ്യാര്‍ത്ഥികളില്‍ ഒമ്പതു പേരെയും സംസ്‌കരിച്ച ചെങ്ങള വീട്ടില്‍ കൃഷ്ണവാര്യര്‍ എന്ന നാട്ടുകാരന്‍ തികച്ചും സൗജന്യമായി നല്‍കിയ സ്ഥലത്ത് 20 ലക്ഷം രൂപ ചെലവിലാണ് സ്മാരകം പണിതിട്ടുളളത്. 5 ലക്ഷം രൂപ മരിച്ചകുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയതല്ലാതെ മറ്റൊരു നീതിയും പിഞ്ചോമനകള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല.

പെരുമണ്ണ് ദുരന്ത ദുരിതാശ്വാസ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെയും രക്ഷാകര്‍ത്താക്കളുടെയും നേതൃത്വത്തിലായിരുന്നു സ്മാരക നിര്‍മ്മാണം. സംസ്ഥാനത്ത് നടന്ന അപൂര്‍വ്വം അപകടങ്ങളില്‍ ഒന്നായിരുന്നു പെരുമണ്ണ് അപകടം. 2010 നവംബര്‍ 12 ന് കേസന്വേഷിക്കുന്ന പോലീസ് സംഘം കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സാധാരണ ഒരു പെറ്റികേസിന്റെ ലാഘവ ത്തോടെ സമര്‍പ്പിച്ച കേസ് ഇതുവരെ വിചാരണ ആരംഭിക്കാത്തതില്‍ നാട്ടുകാരും മരണപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളും കടുത്ത നിരാശയിലാണ്.അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ക്കെതിരെ പോലും നടപടിയെടുക്കാഞ്ഞതും സംഭവം നടന്നയുടന്‍ അറസ്റ്റിലായ ഇയാള്‍ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ പോലീസിന്റെ കുറ്റകരമായ അനാസ്ഥ കാരണം ജയില്‍ മോചിതനായതും ഏറേ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേസിന്റെ നടത്തിപ്പിനായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു. എന്നാല്‍ വിചാരണ തുടങ്ങാത്തതിനാല്‍ ഇതുവരെ നിയമനം നടന്നിട്ടില്ല. കേസില്‍ കോടിതിയുടെ ഉദാസീനതയാണ് വിചാരണ നീണ്ടുപോകാന്‍ കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.

മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപകട ഇന്‍ഷൂന്‍സായി ആറ് ലക്ഷം രൂപ വീതം നല്‍കാന്‍ തലശ്ശേരി എംഎസിടി കോടതി ഉത്തരവായിട്ടുണ്ട്. റിലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനിയാണ് പത്ത് കുട്ടികളില്‍ എട്ടുപേരുടെ രക്ഷിതാക്കഖള്‍ക്ക് ആറ് ലക്ഷം രൂപവീതം നല്‍കേണ്ടത്. പരിക്ക് പറ്റിയവരുടെ കേസ് തെളിവെടുപ്പിനും വിധി പറയാനുമായി ഫെബ്രുവരി മാസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. പിഞ്ചോമനകള്‍ നഷ്ടപ്പെട്ട തങ്ങള്‍ക്ക് നീതി പീഠത്തില്‍ നിന്നും ഭരണ കൂടത്തില്‍ നിന്നും ഇനിയെന്ന് നീതികിട്ടുമെന്നാണ് അപകടത്തില്‍പ്പെട്ട നാട്ടുകാരും കുടുംബക്കാരും പരസ്പരം ചോദിക്കുന്നത്. തലശ്ശേരി അഡീഷണല്‍ ഡിസ്ട്രിക്ട് കോടതിയിലാണ് കേസ് വിചാരണ ആരംഭിക്കേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)
Kerala

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

Kerala

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

India

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

Kerala

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.