കൂത്തുപറമ്പ്: വട്ടിപ്രത്തെ സ്വര്‍ഗീയ സി.കെ.ചന്ദ്രന്‍ ബലിദാന്‍ ദിനാചരണം ഇന്ന് നടക്കും. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ചന്ദ്രനെ 2000 ഡിസംബര്‍ 3 ന് സിപിഎം സംഘം ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വീട്ടിനകത്ത് വെച്ച് അതിമൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബലിദാന്‍ ദിനാചരണത്തിന്റെ ഭാഗമായി രാവിലെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സാംഘിക്കും നടക്കും. ഇടത് ഫാസിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തിന് സ്വര്‍ഗീയ ചന്ദ്രന്റെ ബലിദാനം കൂടുതല്‍ ശക്തി പകരും.
















