ന്യൂദല്‍ഹി: കേരളത്തിലെ കോടതികളിലെ മാധ്യമവിലക്ക് ഉടന്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച ഹര്‍ജികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
കേസില്‍ നടപടികള്‍ ഇഴഞ്ഞ്‌നീങ്ങുകയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചപ്പോഴാണ് നിര്‍ദ്ദേശമുണ്ടായത്. കേസുകള്‍ ഹൈക്കോടതി പരിഗണിച്ച ശേഷം വീണ്ടും പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ്ഈ മാസം ഹൈക്കോടതി പരിഗണിക്കും. തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ പറഞ്ഞു. ജനുവരി രണ്ടാം വാരം കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഹൈക്കോടതിയിലെ കേസില്‍ യൂണിയന്‍ കക്ഷിയായതിനാല്‍ സുപ്രീംകോടതിയില്‍ വേറെ കേസ്‌വേണ്ടെന്ന്‌രജിസ്ട്രാര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
കേരളത്തിലെ ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ നിന്നും അടിച്ചോടിക്കുന്നതിനെതിരെയാണ് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതിയിലേയും കീഴ്‌ക്കോടതികളിലേയും അടച്ചിട്ട മീഡിയാറൂമുകള്‍ തുറക്കാന്‍ ഹൈക്കോടതി രജിസ്ട്രാറോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മീഡിയാ റൂം തുറന്നാല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നാണ് ഹൈക്കോടതി രജിസ്ട്രാര്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചത്.
















