കൊച്ചി: ഭാരതീയ ജനത പാര്‍ട്ടി ദീനദയാല്‍ ഉപാദ്ധ്യായ സംസ്ഥാന ശില്‍പശാല ഇന്ന് രാവിലെ 10.30 നു കലൂര്‍ എ.ജെ ഹാളില്‍ നടക്കും. 140 നിയോജക മണ്ഡലങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്ന 1000 പ്രതിനിധികളാണ് പങ്കെടുക്കുക . നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുക ബാങ്കിങ്ങ് രംഗത്തെ ഡിജിറ്റല്‍ സംവിധാനം താഴെ തലങ്ങളിലെത്തിക്കുക, കേരളം നേരിടുന്ന ജല പ്രതിസന്ധി പരിഹരിക്കാന്‍ ‘ജലസ്വരാജ്’ . അതാത് പ്രേദേശങ്ങളിലെ ജല സ്രോതസുകള്‍ കണ്ടെത്തി അത് ശുദ്ധീകരിക്കുക അത് ജനങ്ങള്‍ക്കു ഉപയോഗപ്രദമാകുക തുടങ്ങിയ കര്‍മ്മ പദ്ധതികള്‍ക്കുള്ള സന്നദ്ധ ഭടന്മാരെ തയ്യാറാക്കുകയാണ് ശില്‍പശാലയുടെ ലക്ഷ്യം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷത വഹിക്കുന്ന ശില്‍പശാല ബിജെപി അഖിലേന്ത്യ വക്താവ് നരസിംഹറാവു ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ അറിയിച്ചു .
















