Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇന്ന് ലോക വികലാംഗദിനം വൈകല്യത്തെ തോല്പിച്ച് ഉന്തുവണ്ടിയില്‍ ജീവിത വിജയം കരുപ്പിടിപ്പിച്ച് ഷാജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 09:21 pm IST
inKottayam

 

കോട്ടയം: ഇന്ന് ലോക വികലാംഗദിനം. ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരാവികസന പ്രക്രിയയില്‍ പങ്കാളികളാക്കുവാനും സാധാരണക്കാരെപ്പോലെ പരിഗണിച്ച് വിവേചനങ്ങളില്ലാതെ സമൂഹത്തില്‍ പൂര്‍ണ്ണ തുല്യത അനുഭവിക്കാനും സ്വയംപര്യാപ്തതയിലേക്ക് കൈപിടിച്ചുയര്‍ത്തുവാനും സമൂഹത്തെ ഉദ്‌ബോധിപ്പിക്കുന്ന ഈ ദിനത്തില്‍, വിധി സമ്മാനിച്ച വൈകല്യത്തെ അതിജീവിച്ച് ഒരു കുടുംബത്തിന് അത്താണിയായി മാറിയ കഥയാണ് കോട്ടയം ജില്ലയിലെ സംക്രാന്തി മടക്കുമുകളേല്‍ വീട്ടില്‍ ഉസ്മാന്‍-സൈനബ ദമ്പതികളുടെ മകനായ ഷാജിക്ക് പറയാനുള്ളത്.

ബുദ്ധിമാന്ദ്യമുള്ള തങ്ങളുടെ മകന്‍ സ്വന്തമായി വരുമാനം കണ്ടെത്തി കുടുംബം പുലര്‍ത്തുമെന്ന് മാതാപിതാക്കള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല. പക്ഷേ വിധി സമ്മാനിച്ച വൈകല്യത്തെ കഠിനാദ്ധ്വാനത്തിലൂടെ മറികടന്ന ഷാജി ഇന്ന് പച്ചക്കറിയും പഴങ്ങളും വില്‍പന നടത്തി കുടുംബം പുലര്‍ത്തുന്നു. ഷാജിക്ക് പൂര്‍ണ്ണ പിന്തുണയുമായി അമ്മ സൈനബയും ഭാര്യ നിസയും അഞ്ചാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് മക്കളും ഒപ്പമുണ്ട്.

കുടുംബത്തിലെ പ്രാരാബ്ദ്ധവും വൈകല്യവും വിദ്യാഭ്യാസത്തിന് തടസമായപ്പോള്‍ രണ്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ ഷാജിക്ക് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലെ സ്റ്റാഫംഗങ്ങളാണ് കൈത്താങ്ങായെത്തിയത്. സൊസൈറ്റി റിവോള്‍വിംഗ് ഫണ്ട് ലഭ്യമാക്കി പുതിയ ദിശാബോധം നല്‍കി. ലഭിച്ച തുകകൊണ്ട് ഉന്തുവണ്ടി വാങ്ങി സ്വന്തമായി പച്ചക്കറിയും പഴങ്ങളും വില്പന ആരംഭിച്ചു. സംക്രാന്തിയില്‍ നിന്നും കൈപ്പുഴ, നീണ്ടൂര്‍ പ്രദേശങ്ങള്‍വരെ യാത്രചെയ്ത് വിപണനം നടത്തും. വീട്ടുമുറ്റത്തു ഗുണമേന്മയുള്ള സാധനങ്ങളെത്തുമെന്നുള്ളതുകൊണ്ടുതന്നെ ഷാജിയുടെ സാധനങ്ങള്‍ വാങ്ങാനും ആവശ്യക്കാരേറെയാണ്. രാവിലെ 6 മണിക്ക് തുടങ്ങുന്ന കച്ചവടം ഉന്തുവണ്ടിയിലെ സാധനങ്ങള്‍ തീരുമ്പോഴാണ് അവസാനിക്കുക. ദിവസം 700 രൂപ വരെ ലാഭം ലഭിക്കാറുണ്ടെന്ന് ഷാജി പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷാജിയുടെ കച്ചവടം മാത്രമാണ് ഈ കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗം. കുടുംബത്തിന്റെ ദൈനംദിനചെലവുകളും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളുമെല്ലാം ഈ ഉന്തുവണ്ടിയില്‍ നിന്നുള്ള വരുമാനത്തിലൂടെ ഇദ്ദേഹം കരുപ്പിടിപ്പിക്കുന്നു.

ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലൂടെ വിവിധങ്ങളായ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍ പറഞ്ഞു. കഴിവും ജീവിതസാഹചര്യങ്ങളുമുണ്ടായിട്ടും വിധിയെ പഴിച്ചും പരിതപിച്ചും കഴിയുന്ന ഒട്ടനവധി പേര്‍ക്കുള്ള കഠിനാദ്ധ്വാനത്തിന്റെയും ജീവിതവിജയത്തിന്റെയും നേര്‍സാക്ഷ്യമാണ് ഷാജിയുടെ ജീവിതം. ഭിന്നശേഷിയുള്ളവരെ മുഖ്യധാരാവത്ക്കരണത്തിലൂടെ സ്വയംപര്യാപ്തതയിലെത്തിക്കാനാവുമെന്നും ഷാജിയുടെ ജീവിതവിജയം സമൂഹത്തെ പഠിപ്പിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.