Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

3ലക്ഷത്തിന് പണയപ്പെടുത്തിയ സ്ഥലത്തിന് 1കോടി 35ലക്ഷത്തിന്റെ ജപ്തിനോട്ടീസ് ; ദളിത്കുടുംബത്തെ വഞ്ചിച്ചത് പലിശയിടപാടുകാരനും ബാങ്കധികൃതരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 08:35 pm IST
inThrissur

ജപ്തിചെയ്യാനെത്തിയ ബാങ്കധികൃതരെ തടയുന്നു.

തൃശൂര്‍: മൂന്നുലക്ഷം രൂപക്ക് സ്വകാര്യ പണമിടപാടുകാരന് പണയപ്പെടുത്തിയ വീടിന്റെ പേരില്‍ ഒരുകോടി മുപ്പത്തിയഞ്ച് ലക്ഷം രൂപക്ക് ജപ്തി നടപടി. തൃശൂര്‍ കോവിലകത്തുംപാടം കുന്നത്തുവളപ്പില്‍ കൊച്ചുണ്ണിയുടെ വീടാണ് സിറ്റി യൂണിയന്‍ബാങ്ക് ജപ്തി ചെയ്യാനെത്തിയത്. പട്ടികജാതിക്കാരനായ കൊച്ചുണ്ണിയുടെ മകന്‍ ഗള്‍ഫില്‍ പോകാനായി 2008ല്‍ വീടും സ്ഥലവും അഞ്ചേരി കുരിശിങ്കല്‍ ഫെലിക്‌സ് മകന്‍ സാംസണ് (45) പണയപ്പെടുത്തി മൂന്നുലക്ഷംരൂപ വാങ്ങിയിരുന്നു. കൊച്ചുണ്ണിയും മക്കളും അറിയാതെ സാംസണ്‍ ഈ ആധാരം പണയം വെച്ച് ബാങ്കില്‍ നിന്ന് 70ലക്ഷം രൂപ വായ്‌പയെടുത്തു. ബാങ്കധികൃതരുടെ അറിവോടെയാണ് തട്ടിപ്പെന്നാണ് സൂചന.

മാസങ്ങള്‍ക്ക് മുമ്പ് ഒരുകോടി മുപ്പത്തിയഞ്ച് ലക്ഷം രൂപ തിരിച്ചടക്കണമെന്നും ഇല്ലെങ്കില്‍ ജപ്തി നടപടി സ്വീകരിക്കുമെന്നും കാണിച്ച് സിറ്റി യൂണിയന്‍ ബാങ്ക് കൊച്ചുണ്ണിയുടെ മക്കള്‍ക്ക് നോട്ടീസയച്ചു. ഇതോടെയാണ് ചതി മനസ്സിലായത്. തുടര്‍ന്ന് ഇവര്‍ റവന്യൂ-പോലീസ് അധികൃതര്‍ക്ക് പരാതി നല്‍കി. എന്നാല്‍ പരാതിയിന്മേല്‍ നടപടിയുണ്ടാവുന്നതിന് മുമ്പ് ഇന്നലെ തിടുക്കത്തില്‍ ബാങ്കധികൃതര്‍ പോലീസുമായെത്തി ജപ്തിനടപടി ആരംഭിച്ചു. ഇതോടെ പൊതുപ്രവര്‍ത്തകരും നാട്ടുകാരും സംഭവമറിഞ്ഞ് രംഗത്തെത്തി നടപടികള്‍ തടഞ്ഞു.

ബിജെപി കൗണ്‍സിലര്‍ കെ.മഹേഷ്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്‍, കോണ്‍ഗ്രസ് നേതാക്കളായ അനില്‍അക്കര എംഎല്‍എ, സുനില്‍ ലാലൂര്‍, എസ്‌സി/എസ്ടി ഏകോപനസഭാനേതാക്കളായ പി.ശശികുമാര്‍, കൃഷ്ണന്‍കുട്ടി പടിക്കാല, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. ആറ് സെന്റ് ഭൂമിയിലുള്ള പഴയവീട്ടില്‍ കൊച്ചുണ്ണിയുടെ ഏഴുമക്കളായ ഗൗരി, ഗീത, കൃഷ്ണന്‍,മീര, ഷിബു,ഷാര്‍മിള, ഷാബു എന്നിവരാണ് താമസം. ആറ് സെന്റ് സ്ഥലവും ഇടിഞ്ഞുവീഴാറായ കെട്ടിടവും ഈടായി സ്വീകരിച്ച് പലിശ ഇടപാടുകാരനായ സാംസണും 70ലക്ഷം രൂപ എങ്ങനെ വായ്‌പയെടുക്കാനായി എന്നത് ദുരൂഹതയായി തുടരുന്നു. സാംസണെതിരെയും ബാങ്ക് അധികൃതര്‍ക്കെതിരെയും നടപടി വേണമെന്ന് സംഭവത്തില്‍ ഇടപെട്ടവര്‍ ആവശ്യപ്പെട്ടു. ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് ജപ്തിനടപടി പൂര്‍ത്തിയാക്കാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. തട്ടിപ്പ് സംബന്ധിച്ച് നേരത്തെ പോലീസില്‍ നല്‍കിയ പരാതികള്‍ അവഗണിക്കുകയായിരുന്നുവെന്ന് കൊച്ചുണ്ണിയുടെ മക്കള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.