ഹിമാനി ശിവപുരി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് സ്വദേശിയും പ്രശസ്ത ചലച്ചിത്ര താരവുമായ ഹിമാനി ശിവപുരി ബിജെപിയില്‍ ചേര്‍ന്നു.
സംസ്ഥാന ബിജെപി ഓഫീസില്‍ ചേര്‍ന്ന പരിപാടിയില്‍ ജ്യോതി പ്രസാദ് ഗെയ്‌റോളയില്‍ നിന്ന് അവര്‍ അംഗത്വം സ്വീകരിച്ചു. അടുത്ത വര്‍ഷമാണ് ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായാണ് ബിജെപിയില്‍ ചേരുന്നതെന്ന് അവര്‍ പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു,
















