ന്യൂദല്‍ഹി: ഹൈക്കോടതികളില്‍ ജഡ്ജിമാരായി നിയമിക്കാന്‍ വിരമിച്ച 18 ജഡ്ജിമാരുടെ പേരു വിവരങ്ങള്‍ കേന്ദ്രത്തിന് ലഭിച്ചു.
ആയിരക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ വിരമിച്ച ജഡ്ജിമാരെ ഹൈക്കോടതികളില്‍ നിയമിക്കാന്‍ കേന്ദ്രവും സുപ്രീംകോടതിയും തീരുമാനിച്ചിരുന്നു.
24 ഹൈക്കോടതികളിലായി 450 ജഡ്ജിമാരുടെ ഒഴിവുകളാണ് ഉള്ളത്. ആന്ധ്രാ, മധ്യപ്രദേശ്, അലഹബാദ്, കൊല്‍ക്കത്ത ഹൈക്കോടതികളാണ് വിരമിച്ച പ്രമുഖ ജഡ്ജിമാരുടെ പേര് നല്‍കിയത്.
















