ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ ആല്‍വാര്‍പേട്ടിലെ സ്വകാര്യാശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ത്വക്ക് രോഗത്തെ തുടര്‍ന്നുണ്ടായ അലര്‍ജി കാരാണം കഴിഞ്ഞ ഒരു മാസമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെട്ടെണ്ടതില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഭാര്യ രാജാത്തി അമ്മാള്‍ മകക്കളായ സ്റ്റാലിന്‍, ദയാനിധി മാരന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്.
















