കണ്ണൂര്‍: അഖില കേരള തന്ത്രി സമാജം ഉത്തരമേഖഖലാ ആസ്ഥാനമന്ദിര സമര്‍പ്പണ വാര്‍ഷികത്തോടനുബന്ധിച്ച് തന്ത്രശാസ്ത്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ കക്കാട് ചേനോളി ഭഗവതി ക്ഷേത്ര പരിസരത്ത് 4ന് വൈകിട്ട് 5 മണിക്കാണ് പരിപാടി നടക്കുക. തന്ത്രശാസ്ത്രവും, വാസ്തുശാസ്ത്രവും ജ്യോതിഷവും എന്ന വിഷയത്തിലാണ് സെമിനാര്‍. വാസ്തുപണ്ഡിതനും തന്ത്രിയുമായ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് ചര്‍ച്ചകള്‍ നയിക്കും. വേഴപ്പറമ്പ് കൃഷ്ണന്‍ നമ്പൂതിരിപ്പാട്, കാട്ടുമാടം ഈശാനന്‍ നമ്പൂതിരിപ്പാട്, ജ്യോതിഷ പ്രമുഖന്‍ മുരളീധര വാര്യര്‍ എന്നിവരും സംബന്ധിക്കും. ഇതോടനുബന്ധിച്ച് കാലത്ത് വിശേഷാല്‍ പൂജകള്‍ അരങ്ങേറും. കാസര്‍കോട് മധൂര്‍ ക്ഷേത്രം തന്ത്രി ഉളിയത്ത് വിഷ്ണു വാഴുന്നവരുടെ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമം നടക്കും. തുടര്‍ന്ന് മൃത്യുഞ്ജയ ഹോമം, നവഗ്രഹ പൂജ, വേദജപം തുടങ്ങിയവയും നടക്കും. വൈകിട്ട് സര്‍പ്പബലിയും ഉണ്ടായിരിക്കും.
















