മട്ടന്നൂര്‍: പഴശ്ശിദിനത്തോടനുബന്ധിച്ച് മുഴക്കുന്ന് മൃദംഗ ശൈലേശ്വരീക്ഷേത്ര പരിസരത്തുള്ള പഴശ്ശിരാജാ പ്രതിമയില്‍ മട്ടന്നൂര്‍ ജയകേരളയുടെ ആഭിമുഖ്യത്തില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. കെ.കെ. കീറ്റുകണ്ടി ഹാരാര്‍പ്പണം നടത്തി. ബാവ മട്ടന്നൂര്‍, കമലാക്ഷന്‍ മാവില, ചന്ദ്രാജി മട്ടന്നൂര്‍, പ്രദീപ് കേളോത്ത്, ഇ.രാജേഷ് എന്നിവര്‍ സംസാരിച്ചു.
പഴശ്ശിരാജയുടെ 200-ാമത് രക്തസാക്ഷിത്വ വാര്‍ഷികാചരണത്തിന്റെ ഭാഗമായി നെടിയേങ്ങയിലെ ശില്പി എന്‍.രാമചന്ദ്രന്‍ നിര്‍മ്മിച്ച് മട്ടന്നൂര്‍ ജയകേരള 2006ല്‍ സ്ഥാപിച്ചതാണ് മുഴക്കുന്നിലെ പൂര്‍ണ്ണകായ പ്രതിമ. അന്ന് 42 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷമായിരുന്നു പ്രതിമ മട്ടന്നൂരിലെത്തിച്ച് നാട്ടുകാരുടെ സഹകരണത്തോടെ മുഴക്കുന്നില്‍ അനാവരണം ചെയ്തത്.
















