Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ 17-ാം ബലിദാനദിനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 10:09 pm IST
inKannur

പാനൂര്‍: ഭരണകൂടഭീകരതയുടെ ഇരയായി വീരമൃത്യു വരിച്ച യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണമാസ്റ്ററുടെ 17-ാം ബലിദാനദിനം ഇന്ന്. ലോകമനസാക്ഷിക്ക് മുന്നില്‍ മാര്‍കിസ്റ്റ് ഭീകരതയുടെ ക്രൂരതയുടെ കഠാരമുനകള്‍ ഏറെ ചോദ്യചിഹ്നമുയര്‍ത്തിയ കൊടുംപാതകമായിരുന്നു കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററുടേത്. 1999 ഡിസംബര്‍ 1ന് മൊകേരി ഈസ്റ്റ് യുപി സ്‌കൂളിലെ ക്ലാസ്മുറിയില്‍ തങ്ങളുടെ പ്രിയ അധ്യാപകനെ സിപിഎം കാപാലിക സംഘം വെട്ടിവീഴ്‌ത്തിയപ്പോള്‍ ഇല്ലാതായത് ഒരു പ്രസ്ഥാനത്തിന്റെയോ കുടുംബത്തിന്റെയോ നാഥനെ മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ ഇഷ്ട ഗുരുനാഥനെക്കൂടിയായിരുന്നു. ഇകെ.നായനാര്‍ മുഖ്യമന്ത്രിയായി സംസ്ഥാന ഭരണം നടത്തുമ്പോള്‍ തങ്ങള്‍ക്കു വഴങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരെ ജില്ലയിലെ സ്റ്റേഷനുകളില്‍ നിയമിച്ച്, ആസൂത്രിതമായി സിപിഎം നേതൃത്വം നടത്തിയ അരുംകൊലയാണ് ജയകൃഷ്ണന്‍മാസ്റ്ററുടേത്. പാനൂര്‍ സിഐ ദേവരാജന്‍ അന്വേഷിച്ച കേസിന്റെ ദു:സ്ഥിതി വിചാരണവേളയില്‍ തലശേരി സെഷന്‍സ് ജഡ്ജ് ചന്ദ്രദാസ് ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് ആദ്യമായി ഒരു രാഷ്‌ട്രീയ കൊലപാതകക്കേസില്‍ പ്രതികള്‍ക്കു വധശിക്ഷ വിധിച്ചത്. നീതി നിഷേധത്തിന്റെ പ്രകടമായ ഉദാഹരണമായിരുന്നു കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ വധത്തിലെ അന്വേഷണത്തില്‍ കാണാന്‍ സാധിച്ചത്. ഭരണം ലഭിച്ചാല്‍ എന്തുമാകാമെന്ന സൂചന എന്നും കണ്ണൂരിനെ ഭീതിദമാക്കുന്നതാണ്. അത് ഇന്നും തുടരുകയാണ്.

പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റ് മാസങ്ങള്‍ തികയുമ്പോഴേക്കും മൂന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ജില്ലയില്‍ ജീവന്‍ നഷ്ടപ്പെട്ടു. ക്രമസമാധാനനില പൂര്‍ണ്ണമായും തകരാറിലായി. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ രണ്ടു കൊലപാതകങ്ങള്‍ നടന്നു. ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച് നാടുകടത്തുന്ന അവസ്ഥയാണ്. വീടുകളും വാഹനങ്ങളും തകര്‍ക്കുന്നു. കുടിവെളളത്തില്‍ ബാര്‍ബര്‍ ഷോപ്പിലെ മുടി കൊണ്ടിട്ട് മലിനമാക്കുന്നു. സിപിഎം ഭരണതണലില്‍ അരാജകത്വം തുടരുകയാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ സ്ത്രീകളും കുട്ടികളുമടക്കം സിപിഎം അക്രമത്തിന്റെ നേര്‍ച്ചിത്രം വിവരിച്ചപ്പോള്‍ കമ്മീഷനംഗങ്ങള്‍ പോലും ഞെട്ടുകയായിരുന്നു. മറ്റൊരു പ്രസ്ഥാനത്തിനെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം ധാര്‍ഷ്ട്യത്തെ നെഞ്ചുറപ്പോടെ നേരിട്ട ധീരനായിരുന്നു ജയകൃഷ്ണന്‍മാസ്റ്റര്‍. സിപിഎം നേതൃത്വം അദ്ദേഹത്തെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണവും അതുതന്നെയായിരുന്നു. ഓരോ സ്വയംസേവകനും മറക്കാനും പൊറുക്കാനുമാകാത്ത ഓര്‍മ്മപ്പെടുത്തലാണ്് ഡിസംബര്‍ ഒന്ന്. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ ഇന്ന് ആയിരങ്ങള്‍ ശ്രദ്ധാഞ്ജലിയര്‍പ്പിക്കും. കാലികമായി സിപിഎം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനും പ്രതിരോധിക്കാനും ജയകൃഷ്ണന്‍മാസ്റ്ററുടെ ദീപ്തസ്മരണകള്‍ക്കു കഴിയുന്നു. ഇന്ന് കാലത്ത് 8ന് മൊകേരി മാക്കൂല്‍പീടികയിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സാംഘിക്കും നടക്കും.

അനുസ്മരണ സാംഘിക്കില്‍ വിദ്യാനികേതന്‍ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എന്‍.സി.ടി.രാജഗോപാല്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.