മാഹി: മാഹി മേഖലാ ബാലകലാമേളക്ക് തുടക്കമായി 2017 ജനുവരി നാല് മുതല്‍ ആറ് വരെ മാഹി ജവഹര്‍ലാല്‍ നെഹ്‌റു ജിഎച്ച്എസ്എസില്‍ നടക്കുന്ന ബാലകലാമേളയുടെ സ്റ്റേജിതര മത്സരങ്ങളാണ് കഴിഞ്ഞ ദിവസം തുടങ്ങിയത്. മയ്യഴിയിലെ വിവിധ ഗവ.വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന വിവിധ സ്റ്റേജിതര മത്സരങ്ങള്‍ ഇതിനിടയില്‍ പൂര്‍ത്തിയാകും. പെയ്ന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങള്‍, ചിത്രകലാധ്യാപകനും കലൈ മാമണി പുരസ്‌കാര ജേതാവുമായ പി.രവി ചിതം വരച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം.മുസ്തഫ അധ്യക്ഷത വഹിച്ചു. റിജേഷ് രാജന്‍, എം.രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. 29ന് ഉപന്യാസ രചന, 30ന് പ്രസംഗം, ഡിസംബര്‍ 1ന് ക്വിസ്, 2ന് കഥപറയല്‍ എന്നീ മത്സരങ്ങള്‍ നടക്കും.
















