കണ്ണൂര്‍: റോട്ടറി ക്ലബ്ബ് ഓഫ് കുഞ്ഞിമംഗലത്തിന്റെയും ചെസ് അസോസിയേഷന്‍ കണ്ണൂരിന്റെയും സംയിക്താഭിമുഖ്യത്തില്‍ പരിയാരത്തുവെച്ച് നടന്ന കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ ടീം ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കാറ്റഗറി 1, 2, 3 വിഭാഗത്തില്‍ യഥാക്രമം പരിയാരം ഉറുസിലിന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍, പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയ, കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ആദ്യ അഞ്ച് സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ സംസ്ഥാന സ്‌കൂള്‍ ടീം ചെസ്സില്‍ ജില്ലയെ പ്രതിനിധീകരിക്കും.
ചാമ്പ്യന്‍ഷിപ്പ് പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ചെസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ഗംഗാധരന്‍ മേലേടത്ത് വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
ഡോ.എം.എന്‍.സുനില്‍കുമാര്‍ അധ്യക്ഷനായി. ടി.വി.ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി. സിസ്റ്റര്‍ ഷെറിന്‍ തോമസ്, വി.വി.ബാലറാം, എം.സുമോദ്, ശ്രീജേഷ് ഇട്ടമ്മല്‍ എന്നിവര്‍ സംസാരിച്ചു.
















