കണ്ണൂര്‍: രാഷ്ട്രീയ അക്രമത്തിനകയായവര്ക്ക് സ്നേഹസ്പര്‍ശവുമായി ലേബര്‍ ഇന്ത്യ സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥിനികള്‍. കോളജിലെ സൈക്കോളജി വിഭാഗം വിദ്യാര്‍ത്ഥികളാണ് കണ്ണൂരിലെ ഉള്‍ഗ്രാമങ്ങളിലെ അനാഥമാക്കപ്പെട്ട ഭവനങ്ങള്‍ സന്ദര്‍ശിച്ചത്. പിണറായില്‍ കൊല്ലപ്പെട്ട ഉത്തമന്റെ ഭാര്യയും രമിതിതിന്റെ കുടുംബത്തെയും പടുവിലായിലെ കെ.മോഹനന്റെ കുടുംബത്തെയും വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. അമ്മമാര്‍ക്ക് സ്നേഹോപഹാരമായി വിദ്യാര്‍ത്ഥികള്‍ മുണ്ടും നല്കി. സ്നേഹസ്പര്‍ശ പരിപാടിക്ക് ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്മാന് ജോര്‍ജ് കുളങ്ങര, സിവില്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് അഡ്വ.ശിവന് മഠത്തില്‍, സ്കറിയ കല്ലൂര്‍, പ്രൊഫ.ലാലി ജോര്‍ജ്, പ്രൊഫ.ഗ്രിഗറി ജോണ്‍ തുടങ്ങിയര്‍ നേതൃത്വം നല്കി. പാര്‍വ്വതി, അശ്വതി തുടങ്ങിയ വിദ്യാര്‍ത്ഥികളാണ് ഭവനസന്ദര്‍ശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: