പയ്യന്നൂര്‍: അക്ഷര പ്രണാമം എന്ന ഗാന സമാഹാരത്തിന് ഗിരീഷ് പുത്തഞ്ചേരി സ്മാരക പുരസ്‌കാരം നേടിയ ഗാനരചയിതാവും കവിയുമായ രാമകൃഷ്ണന്‍ കണ്ണോമിനെ പയ്യന്നൂര്‍ വിശ്വകലാ അക്കാദമി ആദരിച്ചു. സ്‌നേഹാദരമുദ്ര നഗരസഭാ ചെയര്‍മാന്‍ അഡ്വ.ശശി വയ്യക്കൊവ്വല്‍ രാമകൃഷ്ണന് കൈമാറി. വി.വി.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ കുഞ്ഞിരാമന്‍, ഡോ.വി.ജയരാജ്, എം.പ്രദീപ് കുമാര്‍, പോള്‍, കെ.പി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
















