കണ്ണൂര്‍: സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ ഇന്ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 500, 1000 രൂപ നോട്ട് പിന്‍വലിച്ച സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കുള്ള വേതനം അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ക്യാമ്പ്. വിലാസം, തിരച്ചറിയല്‍ രേഖകള്‍ ( ആധാര്‍, െ്രെഡവിങ്ങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് തുടങ്ങിയവ), രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് എത്തി അക്കൗണ്ട് ആരംഭിക്കാം. വിവിധ ബാങ്കുകളുടെ കൗണ്ടറുകള്‍ ക്യാമ്പില്‍ ഉണ്ടാകും.
29 മുതല്‍ എല്ലാ നഗരസഭകളിലും താലൂക്ക് ഓഫീസുകളിലും ബാങ്കുകളുടെ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിക്കുമെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
















