തലശ്ശേരി: ജില്ലയിലെ വിദ്യാനികേതന്‍ വിദ്യാലങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ വിദ്യാനികേതന്‍ ജില്ലാ സമിതി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം കരിയാട് വിവേകാനന്ദ വിദ്യാലയത്തിന്റെ രണ്ട് വാഹനങ്ങളാണ് സാമൂഹ്യ വിരുദ്ധര്‍ കേടുവരുത്തിയത്. അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ അജയകുമാര്‍ മീനോത്ത് അധ്യക്ഷത വഹിച്ചു.
















