വാകേരി: ക്യാന്‍സര്‍ ബാധിതയായ അമ്മ മരിച്ച് മണിക്കൂറുകള്‍ക്കകം രോഗബാധിതനായ മകനും മരിച്ചു. വാകേരി മൂടക്കൊല്ലി മാവത്ത് പരമേശ്വരന്റെ ഭാര്യ ശാരദ(60) ബുധനാഴ്ചയാണ് ക്യാന്‍സര്‍ ബാധിതയായി മരിച്ചത്. ക്യാന്‍സര്‍ രോഗബാധിതനായ മകന്‍ ബിജു (43) ഇന്നലെ വൈകിട്ട് ആറ് മണിയോടെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ശാരദയുടെ മൃതദേഹം വ്യാഴാഴ്ചയാണ് സംസ്‌ക്കരിച്ചത്. ചികിത്സാസഹായത്തിനായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരുന്നതിനിടെയാണ് നാടിനെ കണ്ണീരിലാഴ്‌ത്തി ഇരുവരുടെയും മരണം സംഭവിക്കുന്നത്. ബിജുവിന്റെ മൃതദേഹം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. ബിജുവിന്റെ ഭാര്യ: ഷൈനി (എല്‍ ഐ സി ഏജന്റ്). ഏകമകന്‍: നന്ദുലാല്‍. സഹോദരങ്ങള്‍: ബിനീഷ്, വിജീഷ്.
















