Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഫസല്‍ വധം; തീരുമാനം ഇനി സിബിഐയുടേത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 09:57 pm IST
inKannur

പാനൂര്‍: ഫസല്‍ വധത്തിലെ തീരുമാനം ഇനി സിബിഐയുടേത്. ഡിവൈഎസ്പിമാരായ പി.സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവരെ സിബിഐ സംഘം വിളിപ്പിക്കും. ഏറെ വിവാദമായ രാഷ്‌ട്രീയ കൊലപാതകത്തെ വര്‍ഷങ്ങള്‍ക്കു ശേഷം മാറ്റി മറിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിനാണ് രണ്ടു ഡിവൈഎസ്പിമാരെയും കൂത്തുപറമ്പ് സിഐ.സുരേഷ്ബാബുവിനെയും സിബിഐ ചോദ്യം ചെയ്യുക. പളളൂര്‍ ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിനെ അകാരണമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് ഫസലിനെ വധിച്ചത് താനാണെന്ന് കുറ്റസമ്മതം നടത്തിക്കുകയായിരുന്നു പോലീസ് സംഘം. എഴുതി തയ്യാറാക്കിയത്് വായിച്ച് വീഡിയോ, ഓഡിയോ റിക്കാര്‍ഡ് ചെയ്യിക്കുകയായിരുന്നെന്ന് സുബീഷ് മൊഴി നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് നേതൃത്വവും സുബീഷിന്റെ ബന്ധുക്കളും സിബിഐക്ക് പരാതി നല്‍കിയിട്ടുമുണ്ട്.

ഒരു കൊലപാതകത്തില്‍ അന്വേഷണം പൂര്‍ത്തിയായി വിചാരണ ആരംഭിക്കാനിരിക്കെയാണ് വിചിത്രമായ നടപടിയുമായി പോലീസ് രംഗപ്രവേശം ചെയ്തത്. കണ്ണൂര്‍ എസ്പി സഞ്ജയ്‌കുമാര്‍ ഗരുഡിന്‍ നല്‍കിയ റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സിബിഐക്ക് നല്‍കിയിട്ടുണ്ട്. ഇതു പരിശോധിച്ചാല്‍ തന്നെ ഡിവൈഎസ്പിമാര്‍ കളിച്ച രാഷ്‌ട്രീയക്കളി പുറത്തു വരുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു കാരണവശാലും തുടരന്വേഷണത്തിന് നിയമസാധുതയില്ലെന്നും വിലയിരുത്തുന്നു. സുബീഷിനെയും സിബിഐ സംഘം ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. മര്‍ദ്ധിച്ചവശനാക്കി കുറ്റംസമ്മതിപ്പിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ സിപിഎം-പോലീസ് കൂട്ടുകെട്ടിന്റെ ആസൂത്രണം പുറത്തുവരും. പി.സദാനന്ദനും പ്രിന്‍സ്എബ്രഹാമും സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്റെ നിര്‍ദ്ദേശാനുസരണമാണ് ഇത്തരം ഗൂഢനീക്കം നടത്തിയത്. കുറ്റമറ്റ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടു വന്ന രാഷ്‌ട്രീയ കൊലയായിരുന്നു ഫസലിന്റേത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് െ്രെകംബ്രാഞ്ചും അന്വേഷിച്ച കേസ്് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സിബിഐ ഏറ്റെടുത്തതാണ്. 2006 ഒക്ടോബര്‍ 22ന് തലശേരി സൈദാര്‍പളളിക്കടുത്താണ് എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് പത്രവിതരണക്കാരനുമായ ഫസലിനെ കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്. മുന്‍ സിപിഎം പ്രവര്‍ത്തകനായ ഫസലിനെ വര്‍ഗീയകലാപമുണ്ടാക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊല്ലുകയായിരുന്നൂവെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കൊടി സുനിയുടെ നേതൃത്വത്തിലുളള ആറംഗസംഘമാണ് കൊലനടത്തിയത്. ടിപി.ചന്ദ്രശേഖരന്‍ വധത്തില്‍ പിടിയിലായ കൊടിസുനി ഫസല്‍ വധം നടത്തിയെന്ന കുറ്റസമ്മതവും നടത്തിയിരുന്നു. പോലീസ് അന്വേഷണത്തില്‍ത്തന്നെ കൃത്യത്തില്‍ പങ്കെടുത്തവരെക്കുറിച്ചു വിവരം ലഭിക്കുകയും നാലുപേരെ പിടികൂടുകയും ചെയ്തിരുന്നു. 2008ല്‍ കേസ് സിബിഐ ഏറ്റെടുത്ത് ആസൂത്രണത്തിലെ പങ്ക് മാത്രമാണ് അന്വേഷിച്ചത്. സിപിഎം തലശേരി ഏരിയാസെക്രട്ടറി കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനും നല്‍കിയ നിര്‍ദ്ദേശമാണ് കൊലയ്‌ക്ക് പിന്നില്ലെന്ന് സിബിഐ മനസിലാക്കുകയും ചെയ്തിരുന്നു. കൊല നടന്ന് രണ്ടുവര്‍ഷത്തിനു ശേഷം നേതാക്കളുടെ അറസ്‌റ്റോടെ സിപിഎം നേതൃത്വം ഫസല്‍ വധത്തില്‍ സിപിഎമ്മിനു പങ്കില്ലെന്ന് കളവായി ആണയിടുകയായിരുന്നു. അതുവരെ സിപിഎം പ്രവര്‍ത്തകരെ പിടികൂടിയപ്പോഴൊന്നും മിണ്ടാതിരുന്നവര്‍ പൊടുന്നനെ പ്രതിഷേധവുമായി വരികയായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രി കൂടി ആയപ്പോഴാണ് സ്വന്തം നാട്ടുകാരായ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തത്. പപ്പന്റെപീടിക, കോടിയേരി, മൂഴിക്കര, ഉക്കണ്ടന്‍പീടിക ഭാഗങ്ങളില്‍ കോടിയേരി ബാലകൃഷ്ണനെതിരെ പ്രകടനവും പോസ്റ്റര്‍ പതിച്ചും സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചിരുന്നു. നേതാക്കള്‍ പറഞ്ഞപടി കാര്യങ്ങള്‍ നടക്കാത്തതും പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതുമാണ് ഒരുവിഭാഗം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. കേസ് അട്ടിമറിച്ച് ആര്‍എസ്എസിന്റെ തലയിലിടുമെന്ന ഉറപ്പാണ് ലംഘിക്കപ്പെട്ടത്. അന്വേഷണസംഘത്തലവനെ മര്‍ദ്ദിച്ചതും ഇതിന്റെ ഭാഗമായിരുന്നു.വര്‍ഗീയകലാപം ഉണ്ടാക്കാന്‍ ആസൂത്രിതമായി കാരായിമാര്‍ തയ്യാറാക്കിയ അരുംകൊലയില്‍ ശാസ്ത്രീയമായി എല്ലാ തെളിവുകളും ശേഖരിക്കപ്പെട്ടതാണ്. ഫോണ്‍കോള്‍ സന്ദേശം പോലും തെളിവിനായി ഉപയോഗിച്ചിട്ടുണ്ട്. ഇങ്ങിനെ കുറ്റമറ്റ രീതിയില്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചവശനാക്കി സിപിഎം-പോലീസ് ഒത്തുകളി നടത്തിയത്. പ്രിന്‍സ് എബ്രഹാമും പി.സദാനന്ദനും നിയമത്തെ വ്യഭിചരിക്കാന്‍ പി.ജയരാജനൊപ്പം നിലകൊണ്ടതിനു മറുപടി പറയുക തന്നെ വേണ്ടി വരും. വാളാങ്കിച്ചാല്‍ മോഹനന്‍ വധത്തില്‍ പ്രതികളെ സഹായിച്ചൂവെന്ന ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന്റെ പേരില്‍ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ച്് ഫസല്‍ വധം അന്വേഷണവിധേയമാക്കാന്‍ ഈ രണ്ടു ഡിവൈഎസ്പിമാരെയും ആരാണ് ചുമതലപ്പെടുത്തിയതെന്നും ഏത് കോടതിയാണ് ഫസല്‍ വധാന്വേഷണം ഇവരെ ഏല്‍പ്പിച്ചതെന്നുമുള്ള സിബിഐയുടെ ചോദ്യങ്ങള്‍ക്കു ഡിവൈഎസ്പിമാര്‍ മറുപടി പറയേണ്ടി വരും. കേരള പോലീസിന് എന്നും അപമാനമാകുന്ന രണ്ടു ഡിവൈഎസ്പിമാരായി ഇവര്‍ മാറുകയും ചെയ്യും. നിരപരാധിയെ മര്‍ദ്ദിച്ചവശനാക്കിയതിന് കോടതി കയറിയിറങ്ങാന്‍ ഈ കാക്കിയിട്ട രണ്ടു ഡിവൈഎസ്പിമാരും തയ്യാറാകേണ്ടിയും വരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.