ടെന്നസ്സി: അമേരിക്കയിലെ ടെന്നസ്സിയിലുണ്ടായ ബസ്സപകടത്തില്‍ 6 കുട്ടികള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് സൂചന.
അമിത വേഗതയീലായിരുന്ന ബസ് മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക് പാഞ്ഞു കയറിയാണ് അപകടമുണ്ടായത്. പരിക്കുകളോടെ രക്ഷപ്പെട്ട ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട സമയത്ത് 35-ഓളം കുട്ടികള്‍ ബസ്സിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
















