Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സഹകരണത്തട്ടിപ്പിനെതിരെ താമരക്കുടിയില്‍ നിക്ഷേപകസമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 02:47 pm IST
inKollam

സ്വന്തം ലേഖകന്‍

കൊട്ടാരക്കര.: ഇടതു വലത് മുന്നണികളുടെ സഹകരണ പ്രേമം തങ്ങളുടെ കള്ളപണം സംരക്ഷിക്കാനെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബിജെപി പ്രത്യക്ഷസമരത്തിന് തയ്യാറെടുക്കുന്നു. മൂന്ന് വര്‍ഷമായി നിക്ഷേപിച്ച പണത്തിന് വേണ്ടി മുന്നണികളുടെയും ഉദ്യേഗസ്ഥരുടേയും പടിവാതില്‍ക്കല്‍ മുട്ടിത്തളര്‍ന്ന താമരക്കുടി സഹകരണബാങ്കിലെ നിക്ഷേപകരെ മുന്‍നിര്‍ത്തിയാണ് സമരം.

പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ബിജെപി നേതാക്കള്‍ നിക്ഷേപകരെ നേരില്‍ കാണും. അവരുടെ പണം മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കൊട്ടാരക്കര ഏആര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. സംസ്ഥാനനേതാക്കള്‍ സമരത്തില്‍ പങ്കാളിയാകും.

പതിമൂന്ന് കോടിയുടെ തട്ടിപ്പ് നടത്തിയിട്ടും പകല്‍മാന്യന്മാരായി നടക്കുന്ന എല്‍ഡിഎഫ് നേതാക്കളെ സമൂഹമധ്യത്തില്‍ തുറന്നുകാട്ടാന്‍ ഭവനസന്ദര്‍ശനം ഉള്‍പ്പടെയുള്ള പരിപാടികള്‍ ബിജെപി ആസൂത്രണം ചെയ്തുകഴിഞ്ഞു. സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വസിച്ച് പണം നഷ്ടമായ നിക്ഷേപകര്‍ സഹകരണമേഖലയെ രക്ഷിക്കാനല്ല സിപിഎം സമരമെന്ന് വ്യക്തമാക്കി രംഗത്തുണ്ട്. സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ വെട്ടിച്ച തങ്ങളുടെ നിക്ഷേപം തിരികെ നല്‍കാന്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപടിയില്ലാത്തതെന്തെന്നാണ് ഇവരുടെ ചോദ്യം.

നാല് പതിറ്റാണ്ട് പാരമ്പര്യമുളള താമരക്കുടി സഹകരണബാങ്കിലെ തട്ടിപ്പ് കേരളത്തില്‍ സഹകരണ മേഖലയില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പാണ്. സിപിഎം ഭരണ സമിതിയും ജീവനക്കാരും ചേര്‍ന്ന് നടത്തിയ പന്ത്രണ്ട് കോടിയുടെ തട്ടിപ്പ് മൂലം ജില്ലയിലെ ഏറ്റവും നല്ല ബാങ്ക് അടച്ചുപൂട്ടലിന്റ വക്കിലും നിക്ഷേപകര്‍ ആത്മഹത്യാ മുനമ്പിലും ആണ്. വിവാഹ ആവശ്യത്തിനും വീടു വെയ്‌ക്കാനും സ്വരുക്കൂട്ടിയിരുന്ന തുകയും പലിശയും കിട്ടാത്തവര്‍ മൂവായിരത്തോളം വരും. തട്ടിപ്പുകാരുടെ അറസ്റ്റ് തടഞ്ഞ എംപി തന്നെ നിക്ഷേപകര്‍ക്കുവേണ്ടി രംഗത്തെത്തുന്ന കാഴ്ചയാണ് ഇവിടെ. നിക്ഷേപകരെ വഞ്ചിച്ച സിപിഎമ്മും എംഎല്‍എയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കള്ളപ്രചരണവുമായി വീണ്ടും സജീവമായതോടെയാണ് ബിജെപി നിക്ഷേപകരെ സംഘടിപ്പിച്ച് രംഗത്തെത്തിയത്. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ എം.ടി.രമേശ് എത്തി നിക്ഷേപകര്‍ക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തതോടെ ബിജെപി സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.

2012-13 വര്‍ഷത്തെ ഓഡിറ്റ് പ്രകാരം പതിമൂന്നു കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് ബാങ്കില്‍ നടന്നിട്ടുള്ളത്. എട്ടുകോടിയോളം രൂപയുടെ നിക്ഷേപശോഷണം സംഭവിച്ച ബാങ്കില്‍ അഞ്ചുകോടിയോളം രൂപ തിരിച്ചടവ് കുടിശികയുമുള്ളതായി ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ആറുപേരുടെ പരാതികളിലായി 80ലക്ഷം രൂപ നല്‍കാന്‍ സഹകരണ ഓംബുഡ്‌സ്മാന്‍ വിധിച്ചെങ്കിലും നിലവിലെ ഭാരവാഹികള്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേവാങ്ങി. അടുത്തിടെ കൊല്ലത്തു നടന്ന സിറ്റിങ്ങില്‍ മൂന്നു പേരുടെ പരാതിയില്‍ അമ്പത് ലക്ഷം രൂപ നല്‍കാനും ഓംബുഡ്‌സ്മാന്‍ വിധിച്ചിരുന്നു. ഉപഭോക്തൃ കോടതിയില്‍ പരിഗണിച്ച പരാതിയില്‍ മൂന്നുലക്ഷം രൂപ നല്‍കാനും വിധിയായെങ്കിലും ഒന്നുപോലും നല്‍കിയിട്ടില്ല.

കൊട്ടാരക്കരയില്‍ നടന്ന ദേശീയ അദാലത്തില്‍ മാത്രം അറുപതോളം പേര്‍ പരാതി നല്‍കാന്‍ എത്തിയതോടെ താമരക്കുടി ബാങ്കിലെ പരാതികള്‍ കേള്‍ക്കാന്‍ മാത്രമായി പ്രത്യേക അദാലത്ത് നടത്താന്‍ തീരുമാനിച്ചിരുന്നു.

കോടതി വിധിച്ചിട്ടു പോലും പണം തിരികെ ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നു നിക്ഷേപകര്‍ പരിതപിക്കുന്നു. വിധി നടപ്പാക്കിക്കിട്ടാന്‍ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണിവര്‍. ഈ അവസ്ഥയിലാണ് ബിജെപി നിക്ഷേപകരെ സഹായിക്കാന്‍ രംഗത്ത് വരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

Varadyam

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.