നിക്കോളാസ് സര്‍ക്കോസി
പാരീസ്: ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറിയില്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് തോല്‍വി.
പ്രാഥമിക തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഫ്രാന്‍കോ ഫില്ലന്‍ ഒന്നാമതെത്തി. മറ്റൊരു മുന്‍പ്രധാനമന്ത്രിയായ അലെയ്ന്‍ ജൂപ്പ് രണ്ടാമതെത്തി. ജനവിധിയില്‍ നിരാശയോ ദുഃഖമോ ഇല്ല. ജനങ്ങളുടെ തീരുമാനം മാനിക്കുന്നു. ഒന്നാംഘട്ടത്തില്‍ മുന്നിലെത്തിയ ഫ്രാന്‍കോ ഫില്ലന് പിന്തുണ നല്‍കുമെന്നും സര്‍ക്കോസി പറഞ്ഞു.
ഞായറാഴ്ച നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയ ഫില്ലനും ജൂപ്പും മത്സരിക്കും. ജയിക്കുന്നയാള്‍ അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവും.
















