ബീജിങ്: നാലു ദിവസത്തെ സന്ദര്‍ശനത്തിന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് ചൈനയിലെത്തി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നാഞ്ജിങ്ങിലെ കിഴക്കന്‍ കമാന്‍ഡ് ആസ്ഥാനത്താണ് ആദ്യം എത്തിയത്. വിവിധ സേനാ വിഭാഗങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥ പ്രതിനിധി സംഘവും സുഹാഗിനൊപ്പമുണ്ട്.
ചൈനീസ് ഭരണസംവിധാനത്തിലെ ശക്തമായ ഘടകം സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഫാന്‍ ചാന്‍ലോങ്, സംയുക്ത സേനാ മേധാവിയും കമ്മീഷന്‍ അംഗവുമായ ജനറല്‍ ഫാങ് ഫെന്‍ഹുയി എന്നിവരുമായി സുഹാഗ് ചര്‍ച്ച നടത്തും. ചൈനീസ് പ്രസിഡന്റ് സീ ജീന്‍ പിങ്ങാണ് കമ്മീഷന്റെ ചെയര്‍മാന്‍. നാഞ്ജിങ്ങിലെ സൈനിക കോളേജും കരസേനാ മേധാവി സന്ദര്‍ശിക്കും.
















