ഹൂസ്റ്റണ്‍: യുഎസിലെ ടെക്സാസിൽ പോലീസുകാരൻ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. സാന്‍ അന്റോണിയോയിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു സമീപമാണ് വെടിവയ്‌പുണ്ടായത്. ബെഞ്ചമിന്‍ മാര്‍ക്കോണി (50) എന്ന പോലീസുകാരനാണ് മരിച്ചത്.
പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു സമീപം കാറുമായിട്ടെത്തിയ മാർക്കോണി പുറത്തിറങ്ങി. തുടർന്ന് മാർക്കോണിയുടെ കാറിന്റെ പുറകിൽ വന്ന വാഹനത്തിലെ ഡ്രൈവർ മാര്‍ക്കോണിയുടെ അടുത്തെത്തി നിറയൊഴിക്കുകയുമായിരുന്നു. ശേഷം അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തു. രക്ഷപ്പെട്ട് പോയ പ്രതിക്കായി സാൻ അന്റോണിയോ പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
















