വാഷിങ്ടണ്‍: ആര്‍ട്ടിക് സമുദ്രത്തില്‍ പുതിയതായി എണ്ണ, പ്രകൃതി വാതക ഖനനം നടത്താനുള്ള പദ്ധതി ഒബാമ ഭരണകൂടം മരവിപ്പിച്ചു. തണുത്തുറഞ്ഞ ജലത്തിലെ ഖനനം തിമിംഗലങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ നിര്‍ദ്ദേശത്താലാണ് നടപടി.
ആര്‍ട്ടിക് സമുദ്ര തീരത്ത് നോര്‍ത്ത് അന്‍ലാസ്‌കയില്‍ അഞ്ചു വര്‍ഷത്തെ എണ്ണ, പ്രകൃതിവാതക ഖനനത്തിനായി കുക്ക് ഇന്‍ലെറ്റ് എന്ന കമ്പനിയാണ് പദ്ധതി തയ്യാറാക്കിയത്. പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കാനിരിക്കെ വീണ്ടും ഖനന അനുമതിക്കായി കമ്പനിക്ക് ട്രംപിനെ സമീപിക്കാം. എന്നാല്‍, ഉത്തരവ് നേടാന്‍ ചിലപ്പോള്‍ മാസങ്ങളും വര്‍ഷങ്ങളും എടുക്കും. ഗള്‍ഫ്, മിസ്സിസിപ്പി, ലൂസിയാന, ടെക്‌സാസ്, അലബാമ തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്രില്ലിങ്ങിനായും കുക്ക് ഇന്‍ലെറ്റ് പദ്ധതിയിട്ടിരുന്നു.
















