Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ശതാഭിഷേക നിറവിൽ ലീലാ മേനോൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2016, 06:07 pm IST
inVaradyam

ലീലാ മേനോന്‍ എന്നു കേള്‍ക്കുമ്പോഴേ എല്ലാവരുടെയും ഓര്‍മയില്‍ തെളിയുന്നത് അവരുടെ നെറ്റിയിലെ വലിയ കുങ്കുമപ്പൊട്ടാണ്. അത് അവര്‍ ചരിത്രത്തിന് ചാര്‍ത്തിയ തിലകക്കുറിയാണെന്നതില്‍ സംശയമില്ല. 1932 നവംബര്‍ 20 ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിന് സമീപമുള്ള വെങ്ങോല എന്ന ഗ്രാമത്തില്‍ പാലക്കാട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റെയും തുമ്മാരുക്കുടി ജാനകി അമ്മയുടെയും ഇളയമകളായി ജനിച്ചു. ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട ലീല എന്ന ലീലമഞ്ജരിയുടെ കുട്ടിക്കാലം സമ്പന്നതയുടെ മടിത്തട്ടിലായിരുന്നുവെങ്കിലും പതുക്കെ പതുക്കെ കഷ്ടപ്പാടിലേക്ക് കൂപ്പുകുത്തി. വെങ്ങോല പ്രൈമറി സ്‌കൂളിലും പെരുമ്പാവൂര്‍ ഹൈസ്‌കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലീലാ മേനോന് മുന്നോട്ടുള്ള ജീവിതത്തിന് ജോലി അത്യാവശ്യമായിരുന്നു. അതിനുവേണ്ടി അവര്‍ ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട്ട്ഹാന്‍ഡും പഠിച്ചു. 1948 ല്‍ പോസ്റ്റോഫീസില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ടെലഗ്രാഫിയില്‍ ആകൃഷ്ടയായി. അത് പഠിച്ചെടുത്ത് ആദ്യ വനിതാ ടെലഗ്രാഫിസ്റ്റായി.

ടെലഗ്രാഫിസ്റ്റായി എറണാകുളത്ത് എംജി റോഡില്‍ ജോലി ചെയ്യുമ്പോഴാണ് അവരുടെ ജീവിതത്തിലേക്ക് ഭാസ്‌കര മേനോന്‍ കടന്നുവരുന്നത്. വൈഡബ്ല്യുസിഎയിലായിരുന്നു ലീലാമേനോന്‍ താമസിച്ചിരുന്നത്. ഗൂഡല്ലൂരില്‍ കോഫി ആന്‍ഡ് ടീ എസ്റ്റേറ്റ് നടത്തിവന്നിരുന്ന ഭാസ്‌കരമേനോന്റെ വീട് രവിപുരത്തും. വൈഎംസിഎയും വൈഡബ്ല്യുസിഎയും ചേര്‍ന്ന് കാര്‍ണിവല്‍ സംഘടിപ്പിച്ചിരുന്നു. കാര്‍ണിവെല്‍ ടിക്കറ്റ് വില്‍പ്പനക്ക് വൈഡബ്ല്യുസിഎയില്‍നിന്ന് ലീലാമേനോനും കൂട്ടുകാരികളും വൈഎംസിഎയുടെ പ്രതിനിധികളായി ഭാസ്‌ക്കരമേനോനും കൂട്ടരുമായിരുന്നു. ആ പരിചയം വിവാഹത്തില്‍ കലാശിച്ചു. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. വിവാഹശേഷം ഭാസ്‌കരമേനോന്‍ പട്ടാളത്തില്‍ ചേര്‍ന്നെങ്കിലും കുറച്ചുകാലത്തിനുശേഷം ആ ജോലിയും ഉപേക്ഷിച്ചു.

1978-ലാണ് ലീലാമേനോന്‍ പത്രപ്രവര്‍ത്തന രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു തുടങ്ങിയത്. പത്രപ്രവര്‍ത്തക എന്ന നിലയില്‍ വളരെയധികം പ്രശസ്തി നേടുകയും ചെയ്തു. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ദല്‍ഹി, കൊച്ചി എഡിഷനുകളില്‍ സബ് എഡിറ്ററായും കോട്ടയം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. 40-ാം വയസ്സില്‍ ആദ്യ ടെലഗ്രാഫിസ്റ്റ് എന്ന അപൂര്‍വ ബഹുമതിതന്നെയാണ് ലീലാമേനോന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇന്ത്യന്‍ എക്‌സ്പ്രസിലെ പ്രേമാ വിശ്വനാഥന്‍ നടത്തിയ അഭിമുഖത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും ആദ്യപേജില്‍ വന്നതോടെ അവരുടെ ജീവിതം മാറിമറിഞ്ഞു.

എയര്‍ഹോസ്റ്റസുകളെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്ത വാര്‍ത്ത ആദ്യം പുറംലോകമറിഞ്ഞത് ലീലാമേനോനിലൂടെയാണ്. മാര്‍ഗരറ്റ് ആല്‍വ പിന്നീട് കോടതിയില്‍ പോയി അനുവാദം വാങ്ങുകയായിരുന്നു. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയിലുള്ള പാടവം തെളിയിക്കാന്‍ ആദ്യമായി അവസരം കിട്ടിയത് വൈപ്പിന്‍ മദ്യദുരന്തമാണ്. അവിടെ പോയി, നേരില്‍ കണ്ട കാഴ്ച അവരെ വല്ലാതെ ഞെട്ടിച്ചു. സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ മരിച്ചുവീഴുന്ന മനുഷ്യന്‍, കാഴ്ച നഷ്ടപ്പെട്ടവര്‍, തളര്‍ന്നവര്‍, കരള്‍ നശിച്ചവര്‍ ഇവരുടെയെല്ലാം വാക്കുകള്‍ ലീലാമേനോന്റെ തൂലികത്തുമ്പിലൂടെ ജനഹൃദയങ്ങളിലേക്ക് ഒഴുകിയിറങ്ങി. ഇന്ത്യന്‍ എക്‌സ്പ്രസില്‍നിന്ന് നേരിട്ട അവഗണനയും അവമതിപ്പും അവരെ ഒട്ടും തളര്‍ത്തിയില്ല. രാജിക്കത്തെഴുതി പടിയിറങ്ങിയ അവര്‍ക്ക് അധികകാലം നല്ല വാര്‍ത്തകള്‍ക്കായി കാത്തിരിക്കേണ്ടിവന്നില്ല. ആ സമയത്താണ് വൈപ്പിന്‍ മദ്യദുരന്തം റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത്. പിന്നീട് തങ്കമണി പോലീസ് അതിക്രമം, പെരുമണ്‍ തീവണ്ടി ദുരന്തം, കുപ്രസിദ്ധി നേടിയ മേരിക്കുട്ടി കൊലക്കേസ്, മലനട വെടിക്കെട്ട് തുടങ്ങി വാര്‍ത്തകളുടെ ഒഴുക്കായിരുന്നു.

നഴ്‌സിങ് പഠനത്തിനായി പെണ്‍കുട്ടികളെ കടത്തി കന്യാസ്ത്രീ മഠത്തിലെത്തിച്ച് കന്യാസ്ത്രീകളാക്കാന്‍ ശ്രമിച്ചത് വലിയ വാര്‍ത്തയാവുകയും ചെയ്തു. അങ്ങനെ പത്രപ്രവര്‍ത്തന രംഗത്ത് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് അര്‍ബുദം പിടിമുറുക്കിയതായി അറിയുന്നത്. ആറുമാസം ആയുസ് വിധിച്ച ഡോക്ടര്‍മാരുടെ മുന്‍പില്‍ ഏറ്റവും പുതിയ വാര്‍ത്ത കേട്ടാലുണ്ടാകുന്ന സന്തോഷവുമായാണ് ലീലാമേനോന്‍ നിന്നത്. സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും നിറഞ്ഞ കണ്ണുകള്‍ക്കു മുമ്പില്‍ ഒട്ടും പതറാതെ ചികിത്സയെ നേരിട്ടു. ചികിത്സയിലായിരുന്നിട്ടും നിലമ്പൂരിലെ ലൈംഗിക തൊഴിലാളികളുടെ തലസ്ഥാനമായ അരുവാക്കോടിലെത്തി. ഇന്ന് നാടറിയുന്ന ടെറാക്കോട്ടാ എന്ന ഗ്രാമമാക്കി അതിനെ മാറ്റിയത് ലീലാമേനോന്റെ മാത്രം കണ്ടെത്തലുകളാണ്. തന്റെ ജീവിതത്തിലെ നാഴികക്കല്ല് എന്നാണ് അവര്‍ അതിനെ വിശേഷിപ്പിക്കുന്നത്.

സ്ത്രീജന്മം എത്രമാത്രം അര്‍ത്ഥവത്താണെന്ന് ലീലാമേനോന്റെ,”നിലയ്‌ക്കാത്ത സിംഫണി” എന്ന ആത്മകഥയിലൂടെ മനസ്സിലാക്കാന്‍ കഴിയും. ആരുടേയും മുഖം നോക്കാതെ അഭിപ്രായം പറയുന്ന ലീല മേനോന് അനേകം ജീവിതപ്രശ്‌നങ്ങള്‍ കണ്ടെത്തുവാനും അത് പരിഹരിക്കുവാനും കഴിഞ്ഞിട്ടുണ്ട്. ”വെയിലിലല്ല തീയിലും വാടാത്ത വ്യക്തിത്വത്തിനുടമയാണ്” ലീലാമേനോന്‍ എന്ന് കവയിത്രി സുഗതകുമാരിയുടെ അഭിപ്രായം ശ്രദ്ധേയമാണ്. അര്‍ബുദത്തോടും ഹൃദ്രോഗത്തോടും പൊരുതി ജയിച്ചത് ആത്മവിശ്വാസവും സമാനതകളില്ലാത്ത ഇച്ഛാശക്തികൊണ്ടും മാത്രമാണ്. ഫ്രീ ലാന്‍സറായി ജോലി ചെയ്യുന്ന സമയത്ത് ഭാരതീയ വിദ്യാഭവനിലെ സഹപാഠിയായിരുന്ന കുമ്മനം രാജശേഖരന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി ലീലാമേനോന്‍ ഇന്ന് ജന്മഭൂമിയുടെ പത്രാധിപയായി സേവനമനുഷ്ഠിക്കുന്നു. സ്ത്രീപക്ഷ നിലപാടിനും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി വാദിക്കാനും മുന്നിലുണ്ട്. വളരെ ചെറുപ്രായത്തിലെ രാമായണം കേട്ടുവളര്‍ന്ന ലീലാമേനോനെ സീതയുടെ അവസ്ഥ വല്ലാതെ വേദനിപ്പിച്ചു.

രാവണന്‍ തട്ടിക്കൊണ്ടുപോയപ്പോഴുണ്ടായ സീതയുടെ അവസ്ഥയും അലക്കുകാരന്റെ വാക്കുകള്‍ കേട്ട് രാമനാല്‍ ഉപേക്ഷിക്കപ്പെട്ട സീതയുടെ ദുഃഖവും അവര്‍ക്കൊരിക്കലും മറക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള പ്രചോദനവും ഇതുതന്നെയായിരുന്നു.

എല്ലാ കാര്യങ്ങളേയും ആത്മവിശ്വാസത്തോടെ സമീപിക്കുമ്പോഴും നെഞ്ചില്‍ ഇന്നും മാറാത്ത നീറ്റലായുള്ളത് ഭര്‍ത്താവിന്റെ മരണമാണ്. ”പ്രാണസഖി ഞാന്‍” എന്ന ഗാനം ഫോണില്‍ക്കൂടി കേള്‍പ്പിച്ച് നിമിഷങ്ങള്‍ക്കകം മരണമടയുകയായിരുന്നു. മരണസമയത്ത് അടുത്തില്ലാത്തതിന്റെ വേദന മാറാന്‍ ഒരുവര്‍ഷം വേണ്ടിവന്നു.

ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടവരെ ആദരിക്കുന്ന ഒരാചാരം കേരളത്തിലുണ്ട്. ആ നിലയ്‌ക്ക് ലീലാമേനോന്‍ ആദരണീയയുമാണ്.സാമൂഹ്യ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആദ്യ പത്തു വനിതകളില്‍ ലീലാമേനോനും സ്ഥാനമുണ്ട് എന്നുപറയുന്നത് ആ വ്യക്തിത്വത്തോടുള്ള ആദരവിന്റെ ഭാഗമല്ല മറിച്ച് നിഷ്പക്ഷമായ നിരീക്ഷണത്തിന്റെ അടയാളപ്പെടുത്തലാണ്

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.