വാഷിംഗ്ടണ്‍: സിയാറ്റില്‍ നഗര സമിതി അംഗമായ ഇന്ത്യന്‍ വംശജ ക്ഷമ സാവന്തിന്റെ വീട്ടിലേക്കും ഓഫീസിലേക്കും ഭീഷണി പ്രവാഹം. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനുളള മറുപടിയായാണ് ഭീഷണിയെത്തുന്നത്.
ഈമാസം ഒമ്പതിന് ക്ഷമ നടത്തിയ വാര്‍ത്താ സമ്മേളനമാണ് വിവാദമായത്. വംശീയ അജണ്ട നടപ്പാക്കാന്‍ ട്രംപിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ക്ഷമയുടെ വാര്‍ത്താ സമ്മേളനം. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന ജനുവരി 20നും പിറ്റേദിവസവും രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താനും അവര്‍ ആഹ്വാനം ചെയ്തു.
ഇത് സാമൂഹ്യമാധ്യമങ്ങളില്‍ പടര്‍ന്നതോടെയാണ് ക്ഷമയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശങ്ങള്‍ പ്രവഹിക്കുന്നത്.
















