പയ്യന്നൂര്‍: ബിജെപി നേതാവ് പുഞ്ചക്കാട്ടെ ടി.പി.ദാമോദരന്റെ 29-ാം ബലിദാനദിനം നാളെ പയന്നൂരില്‍ നടക്കാനിരിക്കെ സ്മൃതിമണ്ഡപത്തിനടുത്തു കണ്ട ബോംബ് പയന്നൂര്‍ പോലീസ് നിര്‍വീര്യമാക്കി.
സ്മൃതിമണ്ഡപത്തില്‍ നാളെ പുഷ്പാര്‍ച്ചന ചെയ്യാനെത്തുന്ന പ്രവര്‍ത്തകരെ അപായപ്പെടുത്താനും മണ്ഡപം നശിപ്പിക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തിനെതിരെ ബിജെപി പയ്യന്നൂര്‍ മണ്ഡലം ശക്തമായി അപലപിച്ചു. മണ്ഡലം പ്രസിഡന്റ് ടി.രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ പനക്കില്‍ ബാലകൃഷ്ണന്‍, സി.കെ.രമേശന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
















