മാവേലിക്കര: റവന്യൂ ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളക്കു മാവേലിക്കരയില്‍ തുടക്കമായി. ആര്‍.രാജേഷ് എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ലീല അഭിലാഷ് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.അശോകന്‍, നഗരസഭ ഉപാധ്യക്ഷന്‍ പി.കെ. മഹേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മന്‍, കൗണ്‍സിലര്‍മാരായ ജയശ്രീ അജയകുമാര്‍, എസ്.രാജേഷ്, കെ.ഗോപന്‍, അധ്യാപക സംഘടന പ്രതിനിധികള്‍, സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മേളയില്‍ ഇന്ന് മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസില്‍ സാമൂഹ്യശാസ്ത്രമേള മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസില്‍ ഐടി മേള, ഗണിതശാസ്ത്രമേളഎന്നിവ നടക്കും.
മേളയുടെ സമാപനം ഇന്നു വൈകിട്ടു നാലിനു എ.ആര്‍. രാജരാജവര്‍മ സ്മാരക ഗവ.ഗേള്‍സ് എച്ച്എസ്എസില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി. മാത്യു സമ്മാനദാനം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് അധ്യക്ഷത വഹിക്കും.















