ആലപ്പുഴ: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, താലൂക്ക് ഓഫിസുകള്‍, വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലേക്കും നല്‍കേണ്ട നികുതിയിനത്തില്‍ പൊതുജനങ്ങളില്‍ നിന്നു പഴയ 500, 1000 രൂപ നോട്ടുകള്‍ 24 വരെ സ്വീകരിക്കുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. കോളജുകളുമായി ബന്ധപ്പെട്ട ഫീസിനത്തില്‍ യൂണിവേഴ്‌സിറ്റികളിലും കെഎസ്ഇബി, കേരള വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളിലും 500, 1000 രൂപ നോട്ടുകള്‍ 24 വരെ സ്വീകരിക്കും.















