ലിമ: പെറുവിലെ ലാര്‍കോമാര്‍ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ വെന്ത് മരിച്ചു. ഏഷ്യ-പസഫിക് വ്യാപാര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ലോക നേതാക്കള്‍ക്ക് താമസം ഒരുക്കിയിരുന്ന ഹോട്ടലിനു സമീപമാണ് തീപിടിത്തം ഉണ്ടായത്.
ഷോപ്പിംഗ് മാളിലെ തിയേറ്ററിനുള്ളിലാണു തീപിടിത്തമുണ്ടായത്. തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. തീപിടിത്തത്തെ തുടര്‍ന്നു 13 പേരെ കാണാതായിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.
















