ചിക്കാഗോ: മിനസോട്ടയിലെ ഒരു സ്‌കൂളില്‍ സഹപാഠി ഒരു മുസ്ലീം വിദ്യാര്‍ത്ഥിനിയുടെ ഹിജാബ് വലിച്ച് കീറുകയും തലമുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തതായി ആരോപണം.
അമേരിക്കയില്‍ ഡൊണാല്‍ഡ് ട്രംപ് പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണിത്.
സംഭവം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടിയെടുത്തില്ല.
ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇതില്‍ വംശീയത കാണേണ്ടതില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിലപാട്.
















