Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൃശ്ചിക വ്രതാചരണത്തിന് തുടക്കം മണ്ഡലകാലത്തെ വരവേറ്റ് ക്ഷേത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 09:49 pm IST
inKottayam

കോട്ടയം: മണ്ഡലകാലത്തെ വരവേറ്റ് ജില്ലയിലെ ക്ഷേത്രങ്ങള്‍. പ്രധാന ക്ഷേത്രങ്ങളിലെല്ലാം അയ്യപ്പ ഭക്തന്മാര്‍ക്കുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇന്ന് മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡലമഹോത്സവം. ഡിസംബര്‍ 26ന് ആണ് ശബരിമലയില്‍ മണ്ഡലപൂജ. ക്ഷേത്രങ്ങളിലെ ശാസ്താസങ്കേതങ്ങളില്‍ മണ്ഡലക്കാലം മുഴുവന്‍ വിശേഷാല്‍പൂജ, അയ്യപ്പന്‍ചിറപ്പ്, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടാകും. പ്രധാന ഇടത്താവളങ്ങളായ ഏറ്റുമാനൂര്‍, വൈക്കം, തിരുനക്കര,എരുമേലി, കടപ്പാട്ടൂര്‍, കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രം, മള്ളിയൂര്‍, കാഞ്ഞിരപ്പള്ളി ഗണപതികോവില്‍, കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങള്‍ക്ക് പുറമേ ശബരിമല തീര്‍ത്ഥാടകര്‍ ഏറെ എത്തുന്ന മറ്റുപ്രധാനക്ഷേത്രസങ്കേതങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കോട്ടയം നഗരത്തില്‍ ഏറ്റവും കൂടുതല്‍ ശബരിമല തീര്‍ഥാടകര്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമായ തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ 24 മണിക്കൂര്‍ കെട്ടുനിറയ്‌ക്കുള്ള സൗകര്യം, 800 പേര്‍ക്ക് വിരിവയ്‌ക്കാനുള്ള സൗകര്യം, പൊലീസ് എയ്ഡ്‌പോസ്റ്റ്, അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ചുക്കുവെള്ള വിതരണം, ഭക്തജനങ്ങളെ സഹായിക്കാന്‍ ക്ഷേത്ര ഉപദേശക സമിതി, സേവാഭാരതി എന്നിവരുടെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, 18 ശുചിമുറികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. 500 ലീറ്ററിന്റെ രണ്ടു ശുദ്ധജല ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ അയ്യപ്പന്മാര്‍ക്കായി അന്നദാനം നടത്തുന്നുണ്ട്. അയ്യപ്പനടയില്‍ 41 ദിവസം നീളുന്ന ഭജനോല്‍സവത്തിന് തിരുനക്കര മഹാദേവ ഭജനസംഘത്തിന്റെ നേതൃത്വത്തില്‍ നാളെ തുടക്കമാകും. ക്ഷേത്രമൈതാനിയില്‍ തീര്‍ഥാടക വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ 24 മണിക്കൂര്‍ സംവിധാനവും ഒരുക്കി.

തിരുനക്കര ബ്രാഹ്മണസമൂഹമഠത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിരിവയ്‌ക്കാനും വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെയും ഉച്ചയ്‌ക്കും വൈകീട്ടും അന്നദാനവും ഉണ്ടായിരിക്കുമെന്ന് സമൂഹമഠം പ്രസിഡന്റ് എച്ച്.രാമനാഥന്‍ അറിയിച്ചു.

മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ആദ്ധ്യാത്മികപീഠം ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തോളം പേര്‍ക്ക് വിരിവെയ്‌ക്കുന്നതിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 4.30 മുതല്‍ ഉച്ചയ്‌ക്ക് 1 വരെയും വൈകിട്ട് 5 മുതല്‍ രാത്രി 8 വരെയും ദര്‍ശനസൗകര്യം ലഭിക്കും. ഭക്തര്‍ക്കായി രാവിലെ 7 മുതല്‍ രാത്രി 10 വരെ അന്നദാനം ക്രമീകരിച്ചിട്ടുണ്ട്.

കുമാരനല്ലൂര്‍ ദേവീക്ഷേത്രസങ്കേതത്തിലും ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നടപ്പന്തലിലും ഊട്ടുപുരഹാളിലും വിരിവയ്‌ക്കുന്നതിനും വിശ്രമിക്കുന്നതിനും സൗകര്യങ്ങള്‍ ഉണ്ട്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.എം.സി.റോഡില്‍ കുമാരനല്ലൂര്‍ മേല്‍പ്പാലം ജങ്ഷനില്‍നിന്ന് അരകിലോമീറ്റര്‍ ഉള്ളിലാണ് ദേവീസങ്കേതം. ഫോണ്‍: 0481 2312737.

കൂത്താട്ടുകുളം രാമപുരം പാലാ റൂട്ടില്‍ അമനകര ഭരത സ്വാമിക്ഷേത്രസങ്കേതത്തില്‍ സ്വാമിഭക്തരെ വരവേല്‍ക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. തീര്‍ത്ഥാടകര്‍ക്ക് വിരിവയ്‌ക്കുന്നതിനും വിശ്രമിക്കുന്നതിനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഇവിടെ സൗകര്യങ്ങള്‍ ഉണ്ട്. വടക്കന്‍കേരളത്തില്‍നിന്ന് എത്തുന്ന ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് അമനകര ഭരതസ്വാമിക്ഷേത്രം.

കാളികാവ് ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലും മണ്ഡലം ചിറപ്പ് മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വ്യശ്ചികം ഒന്നു മുതല്‍ മകരവിളക്ക് വരെ ദീപാരാധനയ്‌ക്ക് ശേഷം കാളികാവ് എസ് എന്‍ ഭജനസമിതിയുടെ നേതൃത്വത്തില്‍ ഭജന നടക്കും. കാളികാവ് ദേവീക്ഷേത്രം, കുറവിലങ്ങാട് മഹാദേവക്ഷേത്രം, കോഴ നരസിംഹസ്വാമിക്ഷേത്രം, വയല സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരീക്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രം, വെമ്പളളി ദേവീക്ഷേത്രം എന്നിവിടങ്ങളിലും വിപുലമായ ചടങ്ങുകള്‍ നടക്കും.

പാലാപൊന്‍കുന്നം റോഡില്‍ ഇളങ്ങുളം ധര്‍മ്മശാസ്താക്ഷേത്രം ശബരിമലതീര്‍ത്ഥാടകരുടെ പാരമ്പര്യ ഇടത്താവളങ്ങളിലൊന്നാണ്. പാലാ കടപ്പാട്ടൂര്‍വഴി എരുമേലിയിലേക്കുള്ള യാത്രയില്‍ ഏറെ തീര്‍ത്ഥാടകരെത്തുന്ന സ്ഥലമാണ് ഇളങ്ങുളം ശാസ്താക്ഷേത്രം. തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ശാസ്താസങ്കേതം ഒരുങ്ങിക്കഴിഞ്ഞു. പൊന്‍കുന്നം പുതിയകാവ്, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം, ചിറക്കടവ് മഹാദേവക്ഷേത്രം എന്നീ ഇടത്താവളങ്ങളും തീര്‍ത്ഥാടകര്‍ക്ക് വിരിവയ്‌ക്കാനും വിശ്രമിക്കാനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളങ്ങള്‍ ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേസ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിവിധവകുപ്പുകളുടെ സഹകരണത്തോടെ ജില്ലാഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രധാന ഇടത്താവളങ്ങളിലെല്ലാം സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ഏറ്റുമാനൂര്‍, വൈക്കം, എരുമേലി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ പമ്പയ്‌ക്കും എരുമേലിക്കും സര്‍വ്വീസ് നടത്തും. കോട്ടയം റെയില്‍വേസ്‌റ്റേഷനില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അവിടെ നിന്ന് അപ്പപ്പോള്‍ വാഹനസൗകര്യം ഒരുക്കാന്‍ കെഎസ്ആര്‍ടിസി നടപടി സ്വീകരിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും
Kerala

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

India

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

India

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം
India

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

World

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.