ട്രംപിന്റെ കുടുംബം
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ മക്കള്‍ക്ക് സുരക്ഷ നിഷേധിച്ചതായി ആരോപണം. തെരഞ്ഞെടുപ്പിന് പിറ്റേദിവസം ന്യൂയോര്‍ക്കിലെത്തിയപ്പോഴാണ് സുരക്ഷ നിഷേധിക്കപ്പെട്ടത്.
ഇവരുടെ പക്കല്‍ മതിയായ രേഖകളില്ലാതിരുന്നത് കൊണ്ടാണ് സുരക്ഷ ഒരുക്കാത്തത് എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം വൈറ്റ് ഹൗസില്‍ നിന്നുളള ഇടപെടലുകളാണ് ഇതിന് കാരണമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
















