ലണ്ടന്‍: ബ്രിട്ടീഷ് ടാബ്ലോയ്ഡായ ഡെയ്‌ലി മെയിലിനെതിരെ രാജ്യത്ത് പ്രതിഷേധമിരമ്പുന്നു. കുടിയേറ്റ വിരുദ്ധ നിലപാടിനെതിരെയാണ് ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്.
സ്റ്റോപ് ഫണ്ടിംഗ് ഹേറ്റ് എന്ന ഫേസ്ബുക്ക് ഹാഷ് ടാഗിലൂടെ ഡാനിഷ് കളിപ്പാട്ട നിര്‍മാതാവായ ലിഗോ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന് 180000 ലൈക്കുകളാണ് ചുരുങ്ങിയ സമയം കൊണ്ട് ലഭിച്ചത്.
















