ന്യൂദല്‍ഹി: നോട്ടുകളുടെ റദ്ദാക്കൽ ഏറ്റവുമധികം ബാധിച്ചത് ഭീകര സംഘടനകളെയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പരീക്കര്‍ ഇക്കാര്യം അറിയിച്ചത്.
കള്ളപ്പണം തടയുന്നതിനായി കേന്ദ്രം നടപ്പിലാക്കിയ 500,1000 നോട്ടുകളുടെ റദ്ദാക്കലും മറ്റു നിയന്ത്രണങ്ങളും ഭീകരരുടെ സാമ്പത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കള്ളപ്പണം തടയുന്നതിനായുള്ള പോരാട്ടങ്ങള്‍ തുടരുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവയില്‍ നടത്തിയ പ്രസംഗത്തിന്റെ സൂചനയെന്നും അദ്ദേഹം വ്യക്തമാക്കി.
Demonetization has struck the core of terror funding & PM @narendramodi ji in his speech today emphasized on continuing to fight #BlackMoney
— Manohar Parrikar Memorial (@manoharparrikar) November 13, 2016
















